'ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം'; സെപ്റ്റംബർ 3ന് റിലീസ് ചെയ്യും

adelaide-album
SHARE

അഡലൈഡ് ∙ സജി ജോർജ് രചിച്ചു സംഗീതം നൽകിയ പുതിയ ഗാനം സെപ്റ്റംബർ 3 ഞായറാഴ്ച യൂട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയു റിലീസ് ചെയ്യും. 'ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം'  എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കെസ്റ്ററാണ്. ഇതോടൊപ്പം ആശ്വാസത്തിൻ  ഉറവിടമാം ക്രിസ്തു  എന്ന  ഗാനത്തിന്റെ ഹിന്ദി  വേർഷൻ ഇമ്മാനുവേൽ ഹെൻട്രിയും  മലയാളത്തിൽ  ടീന ജോയിയും ആലപിക്കും.  

ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ സന്തോഷ്  എബ്രഹാമും, ആശ്വാസത്തിൻ  ഉറവിടമാം എന്ന ഹിന്ദി ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ ജെറി കെ തോമസും നിർവഹിച്ചിരിക്കുന്നു. രാജീവ് വർഗീസ് (അഡലൈഡ്) ആണ് ഹിന്ദി മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്. 

കേരളത്തിൽ  ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നവർക്ക് പരിചരണം നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOME ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ്  ഈ  ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. കൂടുതൽ  വിവരങ്ങൾക്ക്:  www.carebridgehome.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS