ഓണാഘോഷം സംഘടിപ്പിച്ചു

australia
SHARE

ബ്രിസ്‌ബേൻ∙ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ  കലങ്ങുർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ഷിനു ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഇടവകയിലെ മുതിർന്ന അംഗങ്ങളായ, തോമസ് ചാക്കോ, വർഗ്ഗീസ് കുര്യൻ , തോമസ് ജോർജ് , മോളി സൈമൺ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.

വടംവലി, ചെണ്ട മേളം എന്നിവ ഉൾപ്പെടെയുള്ള  വിവിധങ്ങളായ കലാ കായിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ഇടവാംഗങ്ങൾക്കു പുറമെ ഏകദേശം മുപ്പതോളം തദ്ദേശീയരായ ഓസ്ട്രേലിയക്കാർ   പരിപാടികളിൽ പങ്കെടുത്തതു ഓണത്തെപ്പറ്റിയും കേരളത്തിന്റെ തനതു സംസ്ക്കാരത്തെപ്പറ്റിയും രുചി ക്കൂട്ടുകളെ കുറിച്ചും മറ്റും ഓസ്ട്രേലിക്കാരുടെ ഇടയിൽ പങ്കുവെയ്ക്കാൻ ഈ പരിപാടി വഴി  സാധിച്ചുവെന്ന്  കൺവീനർമാരായി പ്രവർത്തിച്ച അനീഷ് ജോയ് , സൗമ്യാ ജോമോൻ എന്നിവർ അറിയിച്ചു .മാംഗോഹില്ലിൽ  സ്ഥിതിചെയ്യുന്ന ബ്രിസ്‌ബേനിലെ പ്രധാന മലയാളി റസ്റ്റോറന്റായ പപ്പടംസ് റസ്റ്റോറന്റ് ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി ഇരുപത്തിയൊന്ന് വിഭവത്തോട് കൂടിയ രുചികരമായ  ഓണസദ്യ ഒരുക്കിയത്.

English Summary: Onam Celeberation Conducted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS