മെൽബൺ മാർത്തോമ്മാ ഇടവക ഓണം ആഘോഷിച്ചു

marthomma-parish-celebrated-onam
SHARE

മെൽബൺ∙ മെൽബൺ മാർത്തോമ്മാ ഇടവകയുടെ കേരള ഫിയസ്റ്റ 2023 ഓണാഘോഷപരിപാടികൾ കോബർഗ് ടൗൺ ഹാളിൽ വച്ചു നടത്തപ്പെട്ടു. ഇടവക വികാരി റവ ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വിക്ടോറിയൻ പാർലമെന്റ് അംഗം ബ്രോൺവിൻ ഹാൽഫ്‌പെനി എംപി, വൈസ് പ്രസിഡന്റ് ബിജു ജോർജ്, സെക്രട്ടറി അനീഷ് ജോൺ, അസിസ്റ്റന്റ് സെക്രട്ടറി ദിയ എബ്രഹാം, ട്രസ്റ്റി ഷിറിൽ വർഗീസ്, അക്കൗണ്ടന്റ് ഷിജോ തോമസ് എന്നിവർ  ദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിർവഹിച്ചു.  ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം പീറ്റർ ഖലീൽ ആശംസകൾ അർപ്പിച്ചു.

ജോബി മാത്യു, ആൻ മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവക സംഘടനകളുടെ ഭാഗമായി ഓണപ്പാട്ടും നൃത്തവും നാടകങ്ങളുമായി അരങ്ങു കൊഴുപ്പിച്ചു. മെൽബൺ മാർത്തോമ്മാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. കലാശകൊട്ടിന് മാർത്തോമ്മാ മണ്ഡലം മെമ്പർ വർഗീസ്  ജോൺ (ജോൺസ്‌) എഴുതിയ വഞ്ചിപ്പാട്ട് എല്ലാവരും ചേർന്ന് പാടി അരങ്ങിലെ പരിപാടികൾക്ക് സമാപ്തി കുറിച്ചു. 

തുടർന്ന് ജിനി കോടിയാട്ടിന്റെ നേതൃത്വത്തിൽ ഉള്ള ടീം  ഓണാഘോഷത്തിന്റെ ഭാഗമായി തുമ്പപ്പൂ ചോറും സാമ്പാറും അവിയലും രസവും ഉൾപ്പെടെ ഇരുപത്തിഅഞ്ചോളം വിഭവങ്ങളുമായി രുചികരമായ ഓണസദ്യ ഒരുക്കി. വടംവലി,  കസേരകളി, മീറ്ററായി പെറുക്കൽ ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി. നോമിസ് സൈമണിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കിയ ഓണപൂക്കളം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS