സ്പ്രിങ്ഫീൽഡ് മലയാളി അസോസിയേഷന്റെെ ഓണാഘോഷം ശ്രദ്ധേയമായി

springfield-malayali-association-onam
SHARE

 ബ്രിസ്ബേൻ ∙ സ്പ്രിങ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം  ഓഗസ്റ്റ് 26ന് സെന്റ് അഗസ്റ്റിൻ കോളേജ് ഹാളില്‍ നടന്നു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വര്‍ണാഭമായി അരങ്ങേറി.വിശിഷ്ട അതിഥികളായി എം പിമാരായ മിൽട്ടൺ ഡിക്ക്, ചാരിസ് മുള്ളൻ, കൗൺസിലർ പോൾ ടുള്ളി തുടങ്ങിയവർ പങ്കെടുത്തു.

springfield-malayali-association-onam1
othercountry-2

മുഖ്യാതിഥിയായി സിനിമാതാരം സരയു മോഹൻ പങ്കെടുത്തു. സരയു മോഹന്റെ സിനിമാറ്റിക് ഡാൻസ് സദസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു കാഴ്ചവച്ചത്. വിശിഷ്ടാതിഥികളെവൈസ് പ്രസിഡന്റ് ലേഖ അജിത്ത് ജോയിന്റ് സെക്രട്ടറി റെജി ജോസഫ് പ്രാലേൽ എന്നിവർ സ്വീകരിച്ചു.

എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പ്രസിഡന്റ് ബിജു വർഗീസ്, സെക്രട്ടറി മോഹിൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ആശംസ പറഞ്ഞു

othercountry-1

കമ്മിറ്റി അംഗങ്ങളായ ലിനു ജെയിംസ് വയ്പ്പേൽ, സിബു വർഗീസ്, ജെയിംസ് പൗവത്ത്. പ്രോഗ്രാം കോഓർഡിനേറ്റർമാർ: അൻസു ജെയിംസ്, ആൽബ ബിജു, ഗ്രേസ് റെജി. എംസി: ജാക്ക് വർഗീസ്, ആശാ തോമസ്, അമ്മു അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോട്ടയം ബ്രദേഴ്സിന്റെ ശിങ്കാരിമേളം ആഘോഷങ്ങൾ കൊഴുപ്പിച്ചു.വിഭവസമൃദ്ധമായ സദ്യയോടു കൂടി പരിപാടികൾ സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS