ടൗൺസ്‌വിൽ ∙ കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT) വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. താലപ്പൊലിയുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മാവേലിയെ ഘോഷയാത്രയായി സ്റ്റേജിലേക്ക് ആനയിച്ചു. മേരി മക്ക്ലിപ്പ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് കെ.എ.ടി പ്രസിഡന്റ് ബെന്നി മംഗലശ്ശേരിൽ സ്വാഗതം ആശംസിച്ചു. മേയർ ജെന്നി ഹില്ലും തുറിൻഗോവ എം പി ആരോൺ ഹാർപ്പറും മുഖ്യാതിഥികളായിരുന്നു


തുടർന്നു നടന്ന ഓണപ്പാട്ടുകൾ നൃത്ത നൃത്ത്യങ്ങൾ ആവേശകരമായ വടംവലി എന്നിവ കാണികൾക്കു ഹരം പകർന്നു. ഓണത്തിന്റെ ഗൃഹാതുരത്വം വിളിച്ചോതി കൊണ്ടു കെ.എ.ടികുടുംബാംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും രുചികരമായി. ഓണാഘോഷങ്ങൾക്കു ശേഷം നടന്ന ചടങ്ങിൽ സമ്മാനദാനവും നടത്തി.
English Summary: Kerala Association of Townsville organized Onam celebrations