ടുവൂമ്പ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

duvumba
SHARE

ക്വീന്‍സ്‌ലാന്‍ഡ് ∙ പൂന്തോട്ട നഗരമായ ടുവൂമ്പയിലെ മലയാളി അസോസിയേഷനെ 2023 -2025 കാലയളവില്‍ നയിക്കുന്നതിനായി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ അസോസിയേഷന്റെ ഓണാഘോഷ വേളയിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. 

പ്രസിഡന്റായി  പോള്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡെയ്‌സി ജോസഫ്, സെക്രട്ടറി ബെന്നി മാത്യു, ജോയിന്റ് സെക്രട്ടറി വിനോദ് തിരുമാറാടി, ട്രഷറര്‍ ഗ്ലാഡ്സ്റ്റന്‍ ഗില്‍ബര്‍ട്ട്. കമ്മറ്റിയംഗങ്ങളായി ജെന്നി ജേക്കബ്, ടോണി ജെ ഷെവലിയാര്‍,ടോമി കൊച്ചുമുട്ടം, ബിബിന്‍ ബേബി  എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ നാഷണല്‍ സ്റ്റുഡന്റ്  പ്രതിനിധി അലക്‌സ് ചെട്ടിയാത്ത് ഇന്റര്‍നാഷണല്‍  സ്റ്റുഡന്റ്  പ്രതിനിധി അബിന്‍സില്‍വന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ടുവൂമ്പ മലയാളി അസോസിയേഷന്റെ വളര്‍ച്ചയ്ക്ക് മാതൃകാപരമായപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മുന്‍കാലങ്ങളിലുള്ള മുഴുവന്‍ ഭാരവാഹികളുടെയും, മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയോടെ മികച്ച രീതിയിലുള്ള പ്രവർത്തനം നടത്തുമെന്ന് പ്രസിഡന്റ് പോള്‍ വര്‍ഗീസും സെക്രട്ടറി ബെന്നി മാത്യുവും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS