ADVERTISEMENT

ക്വാലലംപൂർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ജെ.എം.കെ യുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24ന് ജോഹോറിലുള്ള കമ്പോങ് ബക്കർ ബത്തു മുവഫക്കാത്ത് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ കൃത്യം 10.30 ന് റജിസ്‌ട്രേഷൻ ആരംഭിക്കും. മേളപ്പെരുമയോടെ ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വടം വലി, തിരുവാതിരക്കളി തുടങ്ങി ഓണത്തനിമയാർന്ന കലാരൂപങ്ങൾക്കൊപ്പം ജെ.എം.കെ അംഗങ്ങളുടെ കലാപരിപാടികളും കുട്ടികളുടെ നൃത്തവും,ഫാഷൻ ഷോയും അരങ്ങേറും. തുടർന്ന് വിഭവ സമൃദ്ധമായ സ്പെഷ്യൽ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പിന്നണിഗായകനും പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായ രതീഷ് കുമാറും വിജയി പല്ലവി രതീഷും ചേർന്നൊരുക്കുന്ന ഗാനങ്ങൾ ഓണാഘോഷത്തിന് മധുരമേകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്.

 

മലേഷ്യയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളും ഇതര സംഘടനാ ഭാരവാഹികളും പ്രവാസി മലയാളികളുമടക്കം നാനൂറോളം പേർ ഓണാഘോഷത്തിനെത്തുമെന്ന് സംഘാടകസമിതി അറിയിച്ചു. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതകമായി പ്രവാസികളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി ജോഹോർ സ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ.എം.കെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com