ADVERTISEMENT

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന 20 വയസ്സുകാരി ആഗോള ഗേൾ മ്യൂസിക് ബാൻഡിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്. HYBE x Geffen ഡ്രീം അക്കാദമി ഗ്ലോബൽ ഗേൾ ഗ്രൂപ്പ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്രേല എബ്രഹാം മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അവനാനഘട്ടത്തിൽ എത്തിയ ലോകമെമ്പാടുമുള്ള 18 പേരിൽ  ഒരാളാണ് എസ്രേല. എസ്രേലയുടെ മാതാപിതാക്കള്‍ കണ്ണൂർ, തിരുവല്ല സ്വദേശികളാണ്. 

 

ഏകദേശം രണ്ട് വർഷമായി നടന്ന ഈ പ്രോഗ്രാമിന്റെ ആഗോള ഓഡിഷനിൽ 120,000-ത്തിലധികം പേർ പങ്കെടുത്തു. വിജയികളായവർക്ക് ലൊസാഞ്ചലസിൽ പരിശീലനം നൽകി. മൂന്ന് റൗണ്ടായാണ് ഫൈനല്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന മിഷൻ 1 ൽ 20 പെൺകുട്ടികൾ പങ്കെടുത്തെങ്കിലും  മാസങ്ങൾ നീണ്ട പരിശീലനത്തിനും വോട്ടിങ്ങിനും ശേഷം രണ്ട് പെൺകുട്ടികള്‍  ഒഴിവാക്കപ്പെട്ടു.

 

 'ദ ടീം മിഷൻ' എന്നറിയപ്പെടുന്ന ഫൈനലിന്റെ രണ്ടാംഘട്ടം കൊറിയയിലായിരിക്കും നടക്കുക. അവിടെ മത്സരാർഥികൾ ടീമുകളായി മത്സരിക്കുകയും കൂടുതൽ പേർ പുറത്താകുകയും ചെയ്യും. ഇതിന്റെ വോട്ടിങ് വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

 

മിഷൻ 3, 'ആർട്ടിസ്ട്രി' തനതായ ആശയങ്ങൾ പുറത്തെടുക്കാനുള്ള മത്സരാർഥികളുടെ കഴിവ് പരിശോധിക്കും. നവംബർ 17-ന് നടക്കുന്ന തത്സമയ സമാപനത്തിൽ പുതിയ ആഗോള മ്യൂസിക് ഗ്രൂപ്പിനെ പ്രഖ്യാപിക്കും. 18 പേരിൻ നിന്നും ആറു പേരെയാണ് ആഗോള ഗേൾ മ്യൂസിക് ബാൻഡിലേക്ക് തിരഞ്ഞെടുക്കുക.

 

പാട്ടിലും നൃത്തത്തിലുമുള്ള കഴിവും കൊണ്ട് എസ്രേല 18 പേരിൽ ഒരാളായി മിഷൻ 2 ൽ ഇടം നേടി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക്, എസ്രേലയ്ക്ക് തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താം. എസ്രേലയെ പിന്തുണയ്ക്കുന്നതിന്, YouTube.com/@dreamacademyhq അല്ലെങ്കിൽ youtube.com/watch?v=H7h3bdRUqBo എന്നതിന് കീഴിൽ YouTube-ൽ പോസ്‌റ്റ് ചെയ്‌ത എസ്രേലയുടെ വിഡിയോകൾ ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യാം. വോട്ടിങ് തുടങ്ങിയാൽ എസ്രേലയ്ക്ക് വോട്ടുചെയ്യാനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.10 YouTube ലൈക്കുകൾ ഒരു വോട്ടിന് തുല്യമാണ്.

 

English Summary: Malayalee Girl in Global Girl Band Contest Finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com