ഓസ്ട്രേലിയയിലേക്കു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് രണ്ട് കോടി രൂപയുടെ തട്ടിപ്പ്; അച്ഛനും മകനും പിടിയിൽ
Mail This Article
×
അരൂർ ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികളെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത അച്ഛനും മകനും പൊലീസ് പിടിയിലായി. ആലുവ സ്വദേശികളായ എ. ആർ രാജേഷ് (50), മകൻ അക്ഷയ് രാജേഷ് (23) എന്നിവരെയാണു ചേർത്തല ഡിവൈഎസ്‍പി കെ.വി. ബെന്നി, അരൂർ ഇൻസ്പെക്ടർ പി. എസ്. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
നാൽപതോളം ഉദ്യോഗാർഥികളിൽ നിന്ന് 2 കോടിയോളം രൂപ തട്ടിപ്പു നടത്തിയതായാണു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. അരൂർ മുക്കത്ത് ഹാജിയാൻ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ പേരിലാണു പ്രതികൾ ഓസ്ട്രേലിയയിലേക്കു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്.
English Summary: Jobs in Australia, Scam: Father and Son arrested in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.