ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇന്ത്യൻ ഗ്ലോബൽ ടെക്നോളജി കമ്പനി എച്ച്സിഎൽ ടെക്ക്
Mail This Article
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കി. ലോകകപ്പിനുള്ള ടീമിന്റെ ജഴ്‌സിയുടെ സ്ലീവിൽ എച്ച്സിഎൽ ടെക്ക് ലോഗോ ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. 2019 മുതൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഡിജിറ്റൽ പാർട്ണറായ എച്ച്സിഎൽടെക്ക് ഇതാദ്യമായാണ് ഐസിസി ടൂർണമെന്റിൽ ഇവന്റിൽ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ടീം സ്‌പോൺസറാവുന്നത്.
പരിശീലന കിറ്റിലും ലോഗോ ഫീച്ചർ ചെയ്യും. ക്രിക്കറ്റ് ഓസ്ട്രേലിയ വസ്ത്ര പങ്കാളിയായ എ,എസ്.ഐ.സിഎസാണ് ജഴ്‌സി നിർമിച്ചത്, ഓസ്‌ട്രേലിയയുടെ എല്ലാ രാജ്യാന്തര പ്ലേയിംഗ് കിറ്റുകളിലും ദൃശ്യമാകുന്ന ഫസ്റ്റ് നേഷൻസ് ഡിസൈൻ ഫീച്ചർ ഈ ജഴ്‌സിയിലും നൽകിയിട്ടുണ്ട്.
English Summary: Indian global technology company HCL Tech on the jersey of the Australian cricket team