ഓക്‌ലാൻഡ് മലയാളി സമാജത്തിന് പുതിയ നേതൃത്വം

Mail This Article
ഓക്‌ലാൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്‌ലാൻഡ് മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 18 ന് ഓക്‌ലാൻഡ് - റോയൽ ഓക്ക് സ്‌കൂൾ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി റോബിൻ കെ ബാബു (പ്രസിഡന്‍റ്) ,മെബിൻ ജോൺ (സെക്രട്ടറി ) ,ലിബി ജേക്കബ് ഉമ്മൻ(വൈസ് പ്രസിഡന്‍റ്, ഡോ ദിവ്യ വിജയ് (ജോയിൻ്റ് സെക്രട്ടറി ), ലെസ്‌ലി കൊറേ (ട്രഷ റർ ) , ജെയ്‌മോൻ മേനാച്ചേരി,എബി ജോസഫ് ,ഡെയ്സി സുജോ,വിനു മാണി , ഷിജി ജോബി ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), അഭിനന്ദ് പോൾ , സന റാം , ഗോപാൽ നായർ , ജോയൽ ജോസ് , ഷിഫാൻ മുഹമ്മദ് റഫീഖ് (ഏരിയ റെപ്രസെന്റേറ്റീവ് അംഗങ്ങൾ ) എന്നിവർ സത്യ പ്രതിജ്ഞ ചെയ്‌തു. വരുന്ന വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന ഓക്‌ലാൻഡ് മലയാളി സമാജം രൂപംകൊണ്ടന്നാൾ മുതൽ വർഗ്ഗ -വർണ്ണ -മത -രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഓക്‌ലാൻഡിലെ മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന മുന്നിര സംഘടനയാണ്. "മുൻ കാലഘട്ടങ്ങളിൽ ഓക്‌ലാൻഡ് മലയാളി സമാജം നടത്തിവന്നിരുന്ന എല്ലാ പരിപാടികൾക്കും പുത്തനുണർവ് നൽകുന്ന ഒരു നേതൃത്വ നിരയായിരിക്കും തന്റെ ടീമെന്നു നിയുക്ത പ്രസിഡന്റ് റോബിൻ കെ ബാബു അറിയിച്ചു. "യുവജങ്ങളെയും, പുതിയ അംഗങ്ങളെയും മുന്നോട്ടു കൊണ്ടുവരിക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സമാജത്തിൻറെ മുൻ പ്രസിഡന്റ് ബ്ലെസ്സൺ എം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ശ്രീ റോജി വർഗീസും, വരവ് ചിലവ് കണക്ക് ശ്രീ അഭിനന്ദ് പോളും അവതരിപ്പിച്ചു .2022 -23 ൽ സമാജം നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു. സണ്ണി തോമസ് മുഖ്യ വരണാധികാരിയായിരുന്നു.