ADVERTISEMENT

മെൽബണ്‍ ∙ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റുകൊണ്ടു നോക്സ് ക്നാനായ കൂട്ടായ്മ നവംബർ 17 വെള്ളിയാഴ്ച്ച റിഗ് വുഡ് കമ്മ്യൂണിറ്റി സെന്ററിൽ കാരൾ സംഗമം നടത്തി. ആതിഥേയത്വം വഹിച്ച പതിനാറ് കുടുബാംഗങ്ങൾ  മെൽബണിൻ്റെ വിവിധ ഭാഗത്ത് നിന്ന് എത്തിയ വിക്ടോറിയ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ സ്വീകരിച്ചു. പ്രശസ്ത ക്നാനായ ഫാമിലി കൂട്ടായ്മയാണ് വാൻട്രീന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഈ കാരൾ പരിപാടി സംഘടിപ്പിച്ചത്. ഇത് കാഴ്ചക്കാരെ അതിന്റെ ചടുലതയും ചൈതന്യവും കൊണ്ട് വിസ്മയിപ്പിച്ചു.  

carol2

സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗ്രൂപ്പിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഈ ആകർഷകമായ കാരോൾ എന്ന് അവിടെയെത്തിയ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ പ്രസിഡന്റായ സജി കുന്നുംപുറം പറഞ്ഞു. കാരളുകളുടെ ആകർഷകമായ ഗാനങ്ങൾക്കൊപ്പം താളലയത്തിൽ സോബി പുളിമലയിലിന്റെ നേതൃത്വത്തിൽ ചെണ്ടമേളം അവതരിപ്പിച്ച് ഹാളിൽ ഊഷ്മളതയും സന്തോഷവും നിറച്ചു.

carol4

നോക്‌സ് ക്നാനായ ഫാമിലിയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തചുവടുകൾ മനോഹരമായിരുന്നു. സൈമച്ചൻ ചാമക്കാല, എബ്രാഹം ഒട്ടക്കാട്ടിൽ, ജെയിംസ് മണിമല, ജെയ്മോൻ പോളോപ റായിൽ, സജിമോൻ പുളിമൂട്ടിൽ, റ്റിനു മഗലത്ത്, സജീവ് മഗലത്ത്, ജിജോ ചാവറാട്ട്, തോമസ് തച്ചേട്ട്, സാജൻ കൊച്ചുവരാകുടിലിൽ, ബിനു ചെമ്മലശ്ശേരിയിൽ, ജോമി നടുപറമ്പിൽ, സ്കറിയ കൊച്ചുപറമ്പിൽ, ജിബി ചാമക്കാല കുന്നുമ്പുറത്ത്, സിജീഷ് പുതിയവീട്ടിൽ, ഫിലിപ്പ് കൊച്ചുപറമ്പിൽ. മുതലായവരാണ് കരോൾ സംഗമത്തിന് നേതൃത്വം നൽകിയത്.

carol3
English Summary:

The Knox Knanaya Fellowship was Conducted by Carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com