ADVERTISEMENT

ഓക്‌ലൻഡ് ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസീലൻഡിന്‍റെ 15–ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മത്സരം ‘പോരാട്ടം’ നാളെ ഓക്‌ലൻഡിൽ പപ്പക്കൂറ ഹൈസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലും കെസിഇഎൻഇസഡിന്‍റെ വാർഷിക പൊതുയോഗം ഈ മാസം 26 ന് വെയ്‌മൗത്ത് കമ്യൂണിറ്റി ഹാളിലുംവെച്ച് നടത്തപ്പെടുന്നു.

ഓഷ്യാനയിൽ ആദ്യമായി രാജ്യാന്തര വടംവലി മത്സരമെന്ന വടംവലി പ്രേമികളുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് ‘പോരാട്ടം’ 2024. ഓസ്ട്രേലിയ - ന്യൂസീലൻഡ് വടംവലി വേദികളിലെ ഏറ്റവും വലിയ സമ്മാനമായ 16000-ൽപരം ഡോളറിനു വേണ്ടി 14 ൽപരം ടീമുകളാണ് ഏറ്റുമുട്ടുന്നത്. താലപ്പൊലി, മാർഗ്ഗംകളി, സിനിമാറ്റിക് ഡാൻസ്, പാട്ട്, നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളുടെയും വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ ഫുഡ് കൗണ്ടറുകളുടെയും സാന്നിധ്യംകൊണ്ട് പോരാട്ടം 2024 നടക്കുമ്പോൾ ഈ മാസം 25ന് കിവികളുടെ നാട് ഒരു കൊച്ചു കേരളമായി മാറുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓക്‌ലൻഡ് മലയാളികൾ.

കോട്ടയം ഉഴവൂർ സ്വദേശി സബി അലക്സ് തൊട്ടിയിൽ (One Group Finance) മുഖ്യ സ്പോൺസറായ പോരാട്ടം 2024ന് ശരത് ജോസ് (Bar Foot & Thompson), സിമി സേതു (Kripa Financial Solutions), സുഭാഷ് രഘുനാഥൻ (Smart Life) സിജോ ഏബ്രഹാം (Sehion Tours & Travels), മാജിക് ഫ്രെയിം, അജാക്സ് പ്രിന്റിംഗ്, AAA Heat Pump, കൈരളി South Indian Restaurant, സാബു ഫ്രാൻസിസ് (Harcourts), Union Living, Arranged Marriage Indian Restaurant, ടിംബർ വേൾഡ്, Weekend Wedding, Chicken and Things, Galaxy Home Decor, Chipmunks Henderson, Mr. K Vehicle Rentals, Spice Corner Indian mart, Home Land Indian mart എന്നിവർ സഹസ്പോൺസർമാരാണ്.

knanaya-catholic-association-of-new-zealand-tug-of-war-competition2

കേരളാ എക്സ്പ്രസ് (ഷിക്കാഗോ), റേഡിയോ ലെമോൺ, കെവിടിവി, മലയാളം എഫ്എം 104,6, ഇന്ത്യൻ ന്യൂ സ്ലിങ്ക് എന്നിവർ മീഡിയാ പാർട്ട്നേഴ്സാണ്. പോരാട്ടം 2024 എന്ന ന്യൂസീലൻഡിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഏവരെയും ഒത്തിരി സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഡോൺ ജോൺസ് പതിപ്ലാക്കിൽ (പ്രസിഡന്‍റ്),ജോബി സിറിയക് എറികാട്ട് (ജനറൽ കൺവീനർ) എന്നിവർ അറിയിച്ചു. 

English Summary:

Knanaya Catholic Association of New Zealand Tug of War Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com