ADVERTISEMENT

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ വ്യക്തിയാണ് ഡോ.ശശി തരൂർ. ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ തരൂർ കഴിഞ്ഞ മൂന്ന് തവണയായി തുടർച്ചയായി എംപിയാണ്. യുഎൻ അണ്ടർ സെക്രട്ടറി,  കേന്ദ്രമന്ത്രി എന്നീ നിലകളിലും തരൂർ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. 

∙ യഥാർഥത്തിൽ ഡോ. ശശി തരൂർ ആരാണ്?
ഞാനൊരു മനുഷ്യനായി ലോകം ചുറ്റിക്കാണുന്നു. യാത്രയിൽ തോന്നുന്ന വികാരങ്ങളും ചിന്തകളും റിയാക്ഷൻ ആയി എഴുതുകയോ പ്രവർത്തനങ്ങളിലൂടെ പ്രകടിപ്പിക്കും. ഓരോരുത്തരുടെയും ജീവിതത്തിൽ സ്വകാര്യത വളരെ പ്രധാനമാണ്, അതിനാൽ അത് ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്.

∙ പൊളിറ്റിഷേനെക്കുറിച്ചു പറയുമ്പോൾ താങ്കളുടെ വളർച്ചയിൽ താങ്കൾ തന്നെ എങ്ങനെ വിലയിരുത്തുന്നു ?
മത്സരിക്കാൻ തയാറാണോ എന്നു ചോദിച്ചപ്പോൾ ശരി പറഞ്ഞു. ഞാൻ പറയട്ടെ എനിക്കു തന്നെ ഒരു പൊരുത്തം ഉണ്ടായിരുന്നില്ല. ആദ്യത്തെ ഇലക്ഷൻ. 19 വയസ്സിൽ ഇന്ത്യ വിട്ടുപോകുമ്പോൾ ആ കാലത്തു ഒരു വോട്ടുകൂടി ചെയ്തിട്ടില്ല. തിരിച്ചുവന്ന് അതിൽ പങ്കെടുക്കാനും ഒരു സ്ഥാനാർഥിയാകാനും ഭാഗ്യം ഉണ്ടായി. ഒരു ലക്ഷ്യവും അനുഭവവും ഉണ്ടായിരുന്നില്ല. അറിയാതെയാണ് ചെന്നുചാടിയത്. 

യുഗോസ്ലാവിയിലുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പു ജീവിതം നല്ലൊരു അനുഭവമായിരുന്നു. നല്ല ഭൂരിപക്ഷത്തോടെ ജയിക്കുവാനും സാധിച്ചു. പല അഗ്നിപരീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏതു രീതിയിലാണ് പെരുമാറേണ്ടതെന്ന് പറയാനും ചിന്തിക്കാനുമൊക്കെ നാച്ചറൽ ആയി ശ്രമിച്ചത് ഇല്ലായിരുന്നു. പല വിവാദങ്ങളും പ്രശ്നങ്ങളും നടന്നശേഷം ഞാൻ രാജിവെച്ചു. ഞാൻ ഓടിപ്പോയില്ല. ഈ അനുഭവശേഷം ജനങ്ങളെ എങ്ങനെ സഹായിക്കാൻ പറ്റും അങ്ങനെ രണ്ടു വർഷം സാധിച്ചു. അതിനുശേഷം വീണ്ടും മന്ത്രിയാകുമ്പോൾ‍‍ ഈ അനുഭവം ഉണ്ടാകുന്നു.

അതിനുശേഷം എന്റെ മന്ത്രി സ്ഥാനം ഉപയോഗിച്ച് എന്റെ സന്തോഷത്തിനും എന്റെ ജനങ്ങൾക്കുവേണ്ടി, രാഷ്ട്രീയ നുണപ്രചരണങ്ങൾ ഉണ്ടായിരുന്നു. 2014 ജയിക്കാൻ സാധിച്ചു. അടുത്ത പത്തുവർഷക്കാലം കുറച്ചെങ്കിലും മെച്ചുരിറ്റി. കുറച്ചു കഷ്ടകാലം മാറി. അതിലെ പഠിച്ച പാഠം. ഇനി രണ്ടു മൂന്ന് വർഷം അപ്പോൾ എനിക്ക് പറയാൻ പറ്റും.

8 വർഷം 2 സർക്കാരിനു ഫുള്ളായിട്ട് ചെയ്തു. പിണറായി വിജയൻ ജയിച്ചു വന്നപ്പോൾ തിരുവനന്തപുരത്തു വെട്ടിയിട്ട് കോഴിക്കോട് മാത്രം മതിയെന്നു പറഞ്ഞു. കേന്ദ്ര സർക്കാർ തീരുമാനിച്ചു കൂട്ടി. സംസ്ഥാന സർക്കാർ കുറച്ചു ഇങ്ങനെ ചില അനുഭവങ്ങൾ ഉണ്ടായി. നമ്മുക്ക് മതത്തെ പൗരത്വത്തിൽ കൊണ്ടുവരാനുള്ള അവകാശം ഇല്ല. പാർലമെന്റിൽ ചർച്ച കൂടി ചെയ്യാൻ പാടില്ല ഇത് റെക്കോർഡ് ചെയ്തു യുട്യൂബിൽ ഇട്ടു.

എന്റെ അഭിപ്രായം സമയം വരുമ്പോൾ കോടതി ഒന്നും ചെയ്യായിരുന്നില്ലേ. സർക്കാരിന് ആരെ വേണമെങ്കിലും ജയിലിടാം അതിൽ ചാർജ് ഇല്ലാതെ, വിചരാണ ഇല്ലാതെ. അത് ശരിയല്ല. അത് ഭൂരിപക്ഷത്തോടെ പാസാക്കി. ഒരു പത്രക്കാരനെ ഒരു ചാർജുമില്ല. ഒരു ബെയലുമില്ല, കോടതിയുമില്ല ജയിലിട്ടു. എന്താണ് ജയിൽ എന്ന് ലോ ആൻഡ് ഓർഡർ മാത്രം സാധിച്ചു. അപ്പോൾ ഇത് ശരിക്കും നമ്മുടെ ഭരണഘടന വിരുദ്ധം ആണെന്ന് നമ്മുക്ക് അഭിമാനത്തോടെ സാധിക്കും.

നമ്മുടെ രാജ്യത്തിന്റെ പാർലമെന്റിൽ മത്സരിക്കുന്നത് സർക്കാർ ഉണ്ടാക്കാൻ ആണ് അതിനു സാധിച്ചില്ലെങ്കിൽ ആ പാർലമെന്റിനെ എങ്ങനെ ഉപയോഗിച്ച് ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിക്കാനും പാർലമെന്റിന് കൊണ്ടുവരാനും അതെങ്ങനെ സാധിക്കും എന്ന് ഒക്കെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 4 തവണയും മത്സരിക്കാൻ തീരുമാനിച്ചത്.

∙ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തായിരിക്കും അതിനു കാരണം ?
ജനങ്ങൾക്ക് എന്റെ വിശ്വാസം വലിയതാണ്. ഞാൻ പറയുന്ന കാര്യങ്ങൾ ഭാരതത്തിനായിരിക്കും. 40 വർഷക്കാലം ഭൂമിയിൽ കല്ലിട്ട നാഷണൽ ബൈപാസ്. തമിഴ്നാട് ബോർഡർ. പാത കെട്ടാനായിട്ട് കല്ല് ഒന്നുമാറ്റുക, പാത ജനങ്ങളുടെ ആവശ്യമാണ്. പല മന്ത്രിമാരേയും കണ്ടു. യാതൊരു തീരുമാനവും ഇല്ല.

ഈ പ്രൊജക്റ്റ് നേരെ ബഡ്ജറ്റിൽ ഉൾപ്പെടുത്താനും അതു മാത്രമല്ല. ഭൂമിയിൽ കാശുകൊടുത്തു കൈമാറി ഭൂമി എടുക്കാൻ തുടങ്ങി സ്വാധീനിച്ച്. ഞാൻ അത്രത്തോളം ക്ഷമ കാണിച്ചു. അച്യുതാനന്ദന്റെ കാലത്ത് സേവകരെ വേറെ വേറെ ജോലിക്ക് അയച്ചു. അവരു പറഞ്ഞു ലാന്റ് അക്യൂസ് ചെയ്യില്ലയെന്നു പറഞ്ഞു. ഉമ്മൻ ചാണ്ടി വന്നതിനുശേഷം ലാന്റ് അക്യുസ് ചെയ്യതതിനുശേഷം സർവെയർമാരെ നിർബന്ധമായി വിളിച്ചു സംസാരിച്ചു. ചില നിയമങ്ങൾ ഉണ്ട് 12 മാസക്കാലം സർവ്വെ കംപ്ലീറ്റ് ആവണം, മെൻഷൻ ചെയ്യണം, ക്ലിയറൻസ് കൊടുക്കണം, ഗസറ്റ് നോട്ടിഫിക്കേഷൻ ചെയ്യണം  ഇത് എല്ലാം ശരിയായി. കാരണം സന്തോഷം ആ റോഡിൽ ഇന്ന് ഞാൻ സഞ്ചരിക്കുമ്പോൾ അഭിമാനം തോന്നുന്നു. എന്റെ സ്വന്തം അതികാരത്തോടെ ഞാൻ പറഞ്ഞു.

∙ അതിനോടുകൂടി ചോദിക്കുന്നു ബിജെപി ആയാലും ഏതു സർക്കാരു വന്നാലും എന്താണ് കോർപ്പറേറ്റ് പിപിറ്റി കണ്ടിന്യൂസ് പ്ലാൻ? ഇനിയും ആരാണ് ? അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ഡോ. തരൂർ
ബിജെപിയുടെ ഉദ്ദേശം എന്നത് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. നമ്മുടെ രാഷ്ട്രം സെക്യുലറാകണം വീണ്ടും ഏതാനു പേർക്ക് അച്ചീവ് ചെയ്യാൻ പറ്റില്ല. ഇന്ന് മോദി അല്ലെങ്കിൽ നാളെ വെറൊരു വിശ്വാസം ഉള്ള ആൾ വരാൻ പോകുന്നത്. ഒബ്ജറ്റ് വ്യക്തിയല്ല. സങ്കൽപ്പം. ഒരു ഹിന്ദു രാഷ്ട്രം. നാളെ ഭൂമിയിൽ എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഒരു ഓർഗനൈസേഷൻ ഇല്ല. അമിത് ഷാ നമ്പർ ടു, ഗഡ്ഗറി അദ്ദേഹം മഹാരാഷ്ട്രയിലാണ്.

എനിക്കു തോന്നുന്നില്ല അത്ര എളുപ്പമായിരിക്കുമെന്ന്. ഹിന്ദു രാഷ്ട്രം സാധിക്കുമായിരിക്കും അടുത്ത വർഷം ആർഎസ്‌എസ് ആ അവസരം ആഘോഷമാക്കാനും സാധിക്കും അതിനൊക്കെയുള്ള അവസരമാണ് 24 ലെ തിരഞ്ഞെടുപ്പ്. എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാ മതക്കാരെയും ഉൾക്കൊള്ളുന്ന രാജ്യമാക്കാൻ ജാതിയല്ല ഭാഷ സംസ്കാരമെന്ന് ജനങ്ങളെ ഒരേപോലെ കണ്ടു ഒരു രാജ്യത്തിൽ ഒരുമിച്ച് വികസനം കൊണ്ടുവരാനാണ് ഞങ്ങൾ മത്സരിക്കുന്നത്. അതിന്റെ വിജയമാണ് ഈ തിരഞ്ഞെടുപ്പിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാണുന്നത്.

∙ താങ്കൾ പറയുന്നു ബിജെപിക്ക് ഒരു ലീഡർ ഷിപ്പ്  താങ്കളുടെ വിഷ്വൽസിൽ കാണുന്നില്ല. അങ്ങനെയാണെങ്കിൽ യുഡിഎഫിൽ കാണുന്നുണ്ടോ ?
യുഡിഎഫ് എന്ന് പറയുന്നത് കേരളത്തിൽ തന്നെയുള്ള പത്തുപന്ത്രണ്ടു പേർ അതിലെല്ലാവരും സ്വന്തം ഐഡിയോളജിയുള്ള കോമൺ പീപ്പിൾസ് ആണ്. എല്ലാവരും മതേതര വിശ്വാസികൾ, എല്ലാവരും ജനാധിപത്യ വിശ്വാസികളാണ്. ചിലപ്പോൾ ജനങ്ങളിൽ തന്നെയായിരിക്കും. ചിലപ്പോൾ ഹൈക്കാമാൻഡിലായിരിക്കും ഇപ്പോൾ നമ്മുക്ക് പ്രസിഡന്റ് ഉണ്ട്, പ്രതിപക്ഷ നേതാവുണ്ട്. അടുത്ത തവണ എന്തു സംഭവിക്കും എന്നുപറയാൻ പറ്റും. പാർലമെന്റിനകത്ത് ഭാഷൻ ലീഡേഴ്സുണ്ട്. എല്ലാവർക്കും സ്വന്തം റസ്കിറ്റേഷൻ ഉണ്ടാവാം.

വിദേശ രാജ്യങ്ങളിൽ സ്ലം ഡോഗ് മിലന്യയർ പോലുള്ള പല സിനിമകളും വിദേശികളിൽ  ഇന്ത്യയുടെ ഒരു നെഗറ്റീവ് വശമാണ് എത്തിക്കുന്നത്. അങ്ങനെ പറയുമ്പോൾ തന്നെ ഇന്ത്യയുടെ മഹത്ത്വങ്ങൾ, ഇന്ത്യയുടെ അവകാശങ്ങൾ എന്നിവയെ ചലനങ്ങൾ സൃഷ്ടിച്ച സ്പീച്ചാണ്. ഇതുപോലെ മൈഗ്രേഷൻ സൃഷ്ടിച്ച അമേരിക്കയിൽ മാത്രമല്ല ഞങ്ങളെ പോലെയുള്ളവർക്ക് എങ്ങനെ ചെറിയ ചെറിയ സ്റ്റെപ്പ് ചെയ്യാം. നിങ്ങളൊക്കെ തന്നെ ഞങ്ങളുടെ അഭിമാനം. ചെറിയ ചെറിയ വിഷയങ്ങൾ ചൂണ്ടികാണിക്കുക. അഭിമാനത്തോടെ. അഭിമാനത്തോടെ പറയണം. ഞങ്ങൾ ഇന്ത്യൻസാണെന്ന്.

English Summary:

Interview with Dr. Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com