ADVERTISEMENT

ക്വീൻസ്‌ലാൻഡ്∙ എറണാകുളം സ്വദേശിയായ നിധിൻ, ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ കെയിൻസിൽ മലയാളി ഭക്ഷണം വിറ്റ് ശ്രദ്ധ നേടുകയാണ്. വെറുതെ കടയിൽ വിൽക്കുകയല്ല, പകരം ഫുഡ് ട്രക്കിലാണ് വിൽപന.  വീശി അടിച്ച പൊറോട്ടയും ബീഫും, ബിരിയാണിയും, പഴംപൊരിയും സഹിതം കേരളത്തിലെ നാടൻ ആഹാരത്തിന്‍റെ കലവറയാണ് ഈ ഫുഡ് ട്രക്ക്. 

business-venture-of-malayali-nithin-australia
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഏകദേശം 50,000 ഡോളർ മുടക്കി നിർമിച്ച ഫുഡ് ട്രക്കിൽ ഫ്രയർ, റഫ്രിജറേറ്റർ,  കുക്കിങ് റേഞ്ച്, ഗ്രിൽ തുടങ്ങിയ എല്ലാ സൗകര്യങ്ങും ഉണ്ട്. ഓസ്ട്രേലിയൻ വടംവലി മത്സരത്തിൽ ഭക്ഷണം വിളമ്പിയതിലൂടെയാണ് ഈ പുതിയ സംരംഭം ശ്രദ്ധയിൽപ്പെട്ടത്. കെയിൻസിലെ മലയാളി അസോസിയേഷന്‍റെ പരിപാടികൾക്കും കേറ്ററിങ് ഇവന്‍റുകൾക്കും ഇപ്പോൾ ഈ ഭക്ഷണ ട്രക്കാണ് ആഹാരം നൽകുന്നത്. യുവ സംരംഭകന്‍റെ ആശയത്തിന് ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്‍റെ പിന്തുണയുണ്ട്. ക്വീൻസ് ലാൻഡ് സ്റ്റേറ്റിലെ കെയിൻസിലാണ് മിഥുനും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്.

English Summary:

New Business Venture of Malayali in Australia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com