വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി ഒഐസിസി ഓസ്ട്രേലിയ

Mail This Article
×
മെൽബൺ ∙ കോൺഗ്രസ് അനുകൂല സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നു. പരിപാടി നടക്കുന്ന ഹാളിൽ തിരഞ്ഞെടുപ്പ് ഫലം തൽസമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മെൽബണിലെ നോബിൾ പാർക്കിലുള്ള ജാൻ വിൽസൺ കമ്മ്യൂണിറ്റി സെന്ററിൽ വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 2 മണി മുതലാണ് എല്ലാവരും ഒത്തുചേരുക. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഹാളിൽ പ്രവേശനമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്:
ജിജേഷ് പി.വി. 0425 897610
റോബിൻ 0426 699714
English Summary:
OICC Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.