സി. പി. സാജു ഐഒസി ഓസ്ട്രേലിയ നാഷനൽ കോഓർഡിനേറ്റർ

Mail This Article
ക്വീൻസ്‌ലാൻഡ് ∙ സി. പി. സാജുവിനെ ഐ ഒ സി ഓസ്ട്രേലിയയുടെ നാഷനൽ കോഓർഡിനേറ്ററായി തിരഞ്ഞടത്തു. കെ എസ് യു കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പിന്നീട് പത്തു വർഷക്കാലം പിറവം നിയോജക മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ചപ്പോഴും കോൺഗ്രസ് രാഷ്ട്രീയത്തെ മുറുകെ പിടിച്ചു. ഒഐസിസിയുടെ സ്ഥാപക വൈസ് പ്രസിഡന്റും അതിന് ശേഷം നാഷനൽ ചെയർമാനുമായി പ്രവർത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ക്വീൻസ്‌ലാൻഡ് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.
സാജുവിന്റെ, സ്ഥാനലബ്ധി ഓസ്ട്രേലിയയിൽ ഇന്ത്യൻ സമൂഹം വളരെയധികം ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഓസ്ട്രേലിയയിലെ ഐഒസി കമ്മിറ്റികളെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നതായി ഐഒസി ക്വീൻസലൻഡ്കേരളാ ചാപ്റ്റർ അറിയിച്ചു.
(വാർത്ത ∙ നീയോട്ട്സ് വക്കച്ചൻ)