ഒഐസിസി ഓസ്‌ട്രേലിയ ഫാമിലി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന് ആരംഭിച്ചു

Mail This Article
മെല്‍ബണ്‍∙ മെല്‍ബണ്‍ ഒഐസിസി ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും കോണ്‍ഗ്രസിന്റെ ആശയത്തില്‍ വിശ്വസിക്കുന്ന കൂടുതല്‍ ആള്‍ക്കാരെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരിക എന്ന ഉദേശത്തോടുകൂടി ഒഐസിസി ഓസ്‌ട്രേലിയ വിക്ടോറി സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു.
ജൂണ്‍ ഒന്നിന്, 13 PIPIT COUT, ടാര്‍ണിറ്റിനല്‍ ചേര്‍ന്ന വിപുലമായ ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു സ്ക്കറിയ, ഒഐസിസി വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് ജിജേഷ് പുത്തന്‍വീട് എന്നിവര്‍ ചേര്‍ന്ന് സേഫ് വേള്‍ഡ് ട്രാവല്‍സ് ഉടമ പോളി ചിറമ്മേലിനും കുടുംബത്തിനും ആദ്യ മെമ്പര്‍ഷിപ്പ് കൈമാറി.
വെറുപ്പിന്റെ വില്പനക്കാര്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുമ്പോള്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടുന്ന കാലഘട്ടമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി വിക്ടോറിയ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹിന്‍ഡോ തങ്കച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നേതാക്കന്മാരായ മനോജ് ഗുരുവായൂര്‍, സജി, ബിജു പടയാട്ടി, ജിയോ ഐസക്ക്, ആരിഫ് അഫ്സല്‍, ബിനില്‍ വര്‍ഗ്ഗീസ്, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.