ADVERTISEMENT

കോഴിക്കോട് ∙ ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ മുങ്ങിമരിച്ച രണ്ടു മലയാളി വീട്ടമ്മമാരുടെ കബറടക്കം അവിടെത്തന്നെ നടത്തും. തിങ്കൾ വൈകിട്ടുണ്ടായ അപകടത്തിൽ കോഴിക്കോട് മോഡേൺ ബസാർ പാലക്കുളം എൻസി ഹൗസിൽ നൈർഷ ഹാരിസ്(38), കണ്ണൂർ നടാൽ ഹിബയിൽ മർവ ഹാഷിം (35) എന്നിവരാണു മരിച്ചത്. നൈർഷയുടെ സഹോദരി റോഷ്നയ്ക്കും പരുക്കേറ്റിട്ടുണ്ട്. സതർലൻഡിലെ കേർനൽ ബീച്ചിലാണ് അപകടം.

ഈയിടെ ഓസ്ട്രേലിയയിൽ എത്തിയ റോഷ്നയ്ക്കൊപ്പം ബീച്ചിൽ എത്തിയതായിരുന്നു നൈർഷയും ഭർത്താവ് ഹാരിസും മർവയും. പാറക്കെട്ടിൽനിന്ന് അബദ്ധത്തിൽ കടലിൽ വീണെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. പൊലീസും രക്ഷാസേനയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തി റോഷ്നയെ ആദ്യം തന്നെ കരയിലെത്തിച്ചു. നൈർഷയെയും മർവയെയും അബോധാവസ്ഥയിലാണ് കരയിലെത്തിച്ചത്.

English Summary:

Funeral of Two Young Malayali Women who Drowned at Sydney's Kurnal Beach will be held in Australia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com