ഓക്‌ലൻഡ് മലയാളി സമാജം വാർഷിക കലോത്സവം സംഘടിപ്പിച്ചു
Mail This Article
ഓക്‌ലൻഡ് മലയാളി സമാജം വാർഷിക കലോത്സവം, ബ്ലോക്ഹൗസ് ബേ കമ്മ്യൂണിറ്റി സെന്ററിൽ നടത്തി. മൂന്നു വേദികളിലായി നടത്തപ്പെട്ട മത്സരം കുരുന്നുകളുടെ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ക്ലാസിക്കൽ നൃത്തങ്ങളിൽ നിന്ന് തുടങ്ങി സിനിമാറ്റിക് നൃത്തങ്ങൾ വരെ മത്സരാർത്ഥികൾ കാഴ്ചവെച്ചു.
സംഘടനാ പ്രസിഡന്റ് റോബിൻ കെ ബാബുവിന്റെ ഉദ്ഘാടന പ്രസംഗത്തോടെ 20-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പരിപാടി ആരംഭിച്ചു. വിവിധ മത്സര ഇനങ്ങളിൽ 140 ലധികം കുട്ടികൾ പങ്കെടുത്തു. സമാജത്തിന്റെ കഴിഞ്ഞ 25 വർഷത്തിനിടയിലെ മികച്ച കലോത്സവമായിരുന്നു ഇതെന്ന് പ്രസിഡന്റ് റോബിൻ പറഞ്ഞു. മത്സരാർത്ഥികൾ അവരുടെ പ്രകടനങ്ങളിൽ ഉയർന്ന നിലവാരമാണ് കാഴ്ചവെച്ചതെന്ന് വിധികർത്തവായ ഡോ സാം മത്തായി ജെപി പറഞ്ഞു.
കലോത്സവത്തിന്റെ വിജയത്തിൽ കമ്മറ്റി അംഗങ്ങൾക്കും, സമാജത്തിനോടൊപ്പം സഹകരിച്ച വോളന്റീയർമാർക്കും പങ്കുണ്ടെന്ന് ഓക്‌ലൻഡ് മലയാളി സമാജം വൈസ് പ്രസിഡന്റ് ലിബി ജേക്കബ് ഉമ്മൻ പറഞ്ഞു. മത്സരാത്ഥികളുടെയും മാതാപിതാക്കളുടെയും സഹകരണം കലോത്സവം കൃത്യ സമയത്തു തന്നെ അവസാനിപ്പിക്കാനും സമ്മാന വിതരണം നടത്താനും സഹായിച്ചതായ് പ്രോഗ്രാം കോഡിനേറ്റർ എബി ജോസഫ് പറഞ്ഞു.
പങ്കെടുത്തവർക്കും പ്രേക്ഷകർക്കുമായി കേരളീയ ഭക്ഷണം കുറഞ്ഞ നിരക്കിൽ നൽകുന്ന ഭക്ഷണ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. ഓഷ്യാനിയയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനയാ ഓക്‌ലൻഡ് മലയാളി സമാജം ഈ വർഷം അവരുടെ 25-ാം വാർഷികം ആഘോഷിക്കുന്നു.