മെഗാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റുമായി മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബ്
Mail This Article
മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ നേതൃത്വത്തില്‍ 4-ാമത് സിങ്ങ് ഹോംസ് ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 10ന് (ശനിയാഴ്ച) അള്‍ട്ടോണ സ്പോട്സ് പോയിന്‍റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെല്‍ബണില്‍ ആദ്യമായാണ് വനിതകള്‍ക്കുള്‍പ്പെടെ നാലു വിഭാഗങ്ങളിലായി മെഗാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതെന്ന് എന്‍.എം.സി.സി. പ്രസിഡന്‍റ് ബാബു വര്‍ക്കി, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ഡോക്ടര്‍ സുധീഷ് സുധന്‍ എന്നിവര്‍ അറിയിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.എം.സി.സി.യുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന ഫണ്ടിന്‍റെ ഉത്ഘാടനവും ടുര്‍ണമെന്‍റിനോട് അനുബന്ധിച്ച് നടക്കും.
18 വയസ്സിനു മുകളിലുള്ളവര്‍ക്കും, 35 വയസ്സിനു മുകളിലുള്ളവര്‍ക്കും, 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വനിതകള്‍ക്കുമായി നാലു വിഭാഗങ്ങളിലായാണ് ഡബിള്‍സ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 160ഓളം താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും. ഡോക്ടര്‍ സുധീഷ് സുധന്‍, റിക്കി താന്നിക്കല്‍, ജോബിന്‍ പുത്തന്‍, ജിലേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓളം അംഗങ്ങളുള്ള എന്‍.എം.സി.സി ടുര്‍ണമെന്‍റ് കമ്മിറ്റി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.