ഐഒസി ക്വീൻസ്ലാൻഡ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Mail This Article
ക്വീൻസ്ലാൻഡ് ∙ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എംപി മുഖ്യ അതിഥി ആയിരുന്നു. വർണ്ണാശബളമായ ഘോഷയാത്രയും സംസ്കാരിക സമ്മേളനവും നടന്നു.
ചടങ്ങിൽ ഐഒസി ക്വീൻസ്ലാൻഡ് പ്രസിഡന്‍റ് നീയോട്ട്സ് വക്കച്ചൻ സ്വാഗതം പറയുകയും, ഓൾ ഓസ്ട്രേലിയ ഐ ഒ സി കോ ഓർഡിനേറ്റർ സി പി സാജു അധ്യക്ഷത വഹിക്കുകയും, ബെന്നി ബഹനാൻ എം പി മുഖ്യ പ്രഭാഷണം നടുത്തുകയും ചെയ്തു. ഐ ഒ സി നാഷണൽ സെക്രട്ടറി സോബൻ തോമസ് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥമായ സേവനം കാഴ്ചവെച്ച ഒൻപത് മലയാളികളെ ആദരിച്ചു, ഐ ഒ സി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്‍റ് കിഷോർ എൽദോ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
കമ്മിറ്റിയംഗങ്ങളായ അഡ്വ. ഷാമോൻ പ്ലാംകൂട്ടത്തിൽ, മനോജ് തോമസ്, സിബി മാത്യു, ജോജോസ് പാലക്കുഴി, ബിബിൻ മാർക്ക്, സിബിച്ചൻ കാറ്റാടിയിൽ, ജോഷി ജോസഫ്, റിജു ചെറിയാൻ, തുടങ്ങിയവരും ഈ പരിപാടി സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.