അഞ്ചാം ദിവസവും വിജയലക്ഷ്മി കാണാമറയത്ത്; മലേഷ്യയിൽ ഓടയിൽ വീണ ഇന്ത്യക്കാരിയെ തേടി ദൗത്യസംഘം
Mail This Article
×
ക്വാലലംപുർ ∙ മലേഷ്യയിൽ ഓടയിൽ വീണു കാണാതായ ഇന്ത്യക്കാരിക്കായുള്ള തിരച്ചിൽ 5 ദിവസം പിന്നിട്ടു. ഓടയിലെ തടസ്സങ്ങൾ നീക്കിയും റഡാർ ഉൾപ്പെടെ ഉപകരണങ്ങളുപയോഗിച്ചും തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അധികൃതർ അറിയിച്ചു.
കുടുംബവുമൊത്ത് 2 മാസത്തെ മലേഷ്യൻ സന്ദർശനത്തിനെത്തിയ വിജയലക്ഷ്മി ഗാലി (48) കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു ദുരന്തത്തിൽപെട്ടത്. നടപ്പാതയിലൂടെ നീങ്ങുമ്പോൾ ഓടയുടെ സ്ലാബ് തകരുകയായിരുന്നു.
English Summary:
Search for Missing Indian Woman who Fell into Sinkhole in Malaysia Continues for 5th Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.