ആല്‍ബം റിലീസ് ചെയ്തു
Mail This Article
ന്യൂകാസില്‍ ∙ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ ഗാനരൂപത്തില്‍ തയ്യാറാക്കിയ ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോണ്‍ പുതുവയാണ് ആല്‍ബം റിലീസ് ചെയ്തത്. കത്തോലിക്കാ സഭയിലെ ബൈബിളിലെ 73 പുസ്തകങ്ങള്‍ ഗാനരൂപത്തില്‍ തയ്യാറാക്കുന്നത് തന്റെ ഒരു സ്വപ്നം കൂടിയായിരുന്നുവെന്ന് ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ച് ആമുഖ പ്രാര്‍ത്ഥനയും നടത്തിയ റവ. ഡോ. ജോണ്‍ പുതുവ പറഞ്ഞു.
ബിജു മൂക്കന്നൂര്‍ സംഗീതവും കുര്യാക്കോസ് വര്‍ഗീസ് പശ്ചാത്തല സംവിധാനവും ഹെര്‍ഷല്‍ ചാലക്കുടി എഡിറ്റിംഗും നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചത് അങ്കമാലി മെലഡീസ് മ്യൂസിക് ആന്റ് ഡാന്‍സ് അക്കാഡമിയിലെ വിദ്യാര്‍ഥികളാണ്. ഫാദര്‍ ജോണ്‍ പുതുവയുടെ യുട്യൂബ് ചാനലില്‍ ഗാനം ലഭ്യമാണ്.
https://youtu.be/USZLwIpTijw?si=1-9VhDFFvSnKhFjp
(വാർത്ത: പോള്‍ സെബാസ്റ്റ്യന്‍)