ADVERTISEMENT

അഡലൈഡ് ∙ ഓസ്‌ട്രേലിയൻ മലയാളിയും കഥാകൃത്തുമായ രഞ്ജിത്ത് മാത്യു എഴുതിയ പ്രഥമ കഥാസമാഹാരമായ "സീബ്രാലൈൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം സൗത്ത് അഡ്‌ലെയ്ഡ്  മലയാളി കമ്മ്യൂണിറ്റിയുടെ (SAMC) 2024 ലെ ഓണാഘോഷപരിപാടികൾക്ക് ഇടയിൽ നടന്നു. സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റി (SAMC) പ്രസിഡന്റ്‌ റെജി ജോസഫ്, അഡ്‌ലെയ്ഡ്  മെട്രോപൊലിറ്റൻ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റ്‌ സൈജൻ ദേവസി ഇഞ്ചക്കലിന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എഴുത്തുകാരനായ വെള്ളിയോടനാണ്. പ്രസാധകർ വായനപ്പുര പബ്ലിക്കേഷൻസ്, കൊച്ചി.

English Summary:

Ranjith Mathew's book Zebraline was launched in Adelaide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com