ADVERTISEMENT

ക്വാലലംപൂർ ∙ വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പൊന്നോണം 2024' ക്വാലലംപൂരിലെ ബ്രിക്ക്ഫീൽഡ് കലാമണ്ഡലം ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മലേഷ്യയിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈ കമ്മീഷണർ സുഭാഷിണി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

world-malayali-federation-malaysia-conducted-onam-celebration-3

വിവിധ കലാ പരിപാടികളും, സംഗീത നൃത്ത പരിപാടികളും അത്തച്ചമയ ഘോഷയാത്രയും, മലയാളം മിഷൻ മലേഷ്യയിലെ കുട്ടികൾ അവതരിപ്പിച്ച നാടകവും ജനശ്രദ്ധയാകർഷിച്ചു. പ്രൗഡഗംഭീരമായ ഓണാഘോഷത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഓണക്കളികളും അതിവിപുലമായ ഓണ സദ്യയും മലേഷ്യൻ മലയാളികളുടെ മനം കവർന്നു. ഡബ്ല്യൂ.എം.എഫ് ഗ്ലോബലിന്റെ പ്രതിനിധികളും, ഇതര മലയാളി സംഘടനാ പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്ത പരിപാടിയിൽ മലേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തദ്ദേശീയരും പ്രവാസികളുമായ 1000 ത്തോളം മലയാളികളും അണിനിരന്നു.

world-malayali-federation-malaysia-conducted-onam-celebration-2

പ്രസ്തുത വേദിയിൽ ഡബ്ല്യൂ.എം.എഫ് ചാരിറ്റി പോർട്ടലിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ബബിൻ ബാബു ഗ്ലോബൽ പ്രതിനിധികൾക്ക് കൈമാറി. ഡബ്ല്യൂ.എം. എഫ് നാഷനൽ കോഓർഡിനേറ്റർ ശ്രീജ എസ് നായർ സ്വാഗതവും മീഡിയ കോഓർഡിനേറ്റർ ഉണ്ണിമായ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

English Summary:

World Malayali Federation Malaysia conducted Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com