ന്യൂസീലൻഡിൽ ഈ ജോലിക്കാർക്ക് വൻ ഡിമാൻഡ്, പറക്കും മുൻപ് അറിയണം പുതിയ മാറ്റങ്ങൾ; ചതിക്കുഴിയിൽ വീഴാതിരിക്കാൻ 'എക്സ്പ്ലോയിറ്റേഷൻ വീസ'
Mail This Article
വെല്ലിങ്ടൻ ∙ വീസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായ് ജൂണിൽ വിദേശ തൊഴിലാളികളുടെ വീസ നിയമങ്ങളിൽ ന്യൂസീലൻഡ് ഭേദഗതി വരുത്തിയിരുന്നു. ന്യൂസീലൻഡിലേയ്ക്ക് എത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, പുതിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ന്യൂസീലൻഡിൽ ഇൻഫോക്കസ് ഇമിഗ്രേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ലിനി നായർ സംസാരിക്കുന്നു:
∙ അക്രെഡിറ്റഡ് എംപ്ലോയർ വർക്ക് വീസിയിൽ ന്യൂസീലൻഡിൽ എത്തുകയും, ഇവിടെ ജോലി ചെയ്ത് ഭാവി പടുത്തുയർത്താൻ ശ്രമിക്കുന്ന പലർക്കും അതിന് സാധിക്കാതെ തിരിച്ച് ഇന്ത്യയിലേയ്ക്കു മടങ്ങിപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണമെന്താണ്?
വർക്ക് വീസയിൽ രാജ്യത്ത് എത്തുന്നവരിൽ ചിലർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്ന്ം യഥാർഥ ജോബ് ഓഫറിൽ ആയിരിക്കില്ല ഇവർ രാജ്യത്ത് എത്തുന്നത്. ഇങ്ങനെ ചൂഷണത്തിന് ഇരയാകുന്നവർക്കായി ആറ് മാസം കാലാവധിയുള്ള എക്സ്പ്ലോയിറ്റേഷൻ വീസ ഇമിഗ്രേഷൻ നൽകുന്നു. ഒരു ഓപ്പൺ വർക്ക് വീസയാണിത്. ഈ വീസ ഉപയോഗിച്ച് ആളുകൾക്ക് ജോലി കണ്ടെത്താം. ഈ കാലവധിയിൽ തൊഴിൽ ലഭിക്കുന്നവർക്ക് അംഗീകൃത തൊഴിൽ വീസയ്ക്കായ് അപേക്ഷിക്കാം. അതേസമയം ആറ് മാസത്തിനുള്ളിൽ തൊഴിൽ നേടുന്നതിൽ പരാജയപ്പെടുന്നവർക്ക് ആറ് മാസം കൂടി അവരുടെ ഓപ്പൺ വർക്ക് വീസ കാലവധി നീട്ടാം. ഇതിലും പരാജയപ്പെടുന്നവരാണ് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നത്.
∙ എക്സ്പ്ലോയിറ്റേഷൻ വീസ വരെ കാര്യങ്ങൾ എത്താതിരിക്കാൻ ചെയ്യേ ണ്ടത്?
വിദേശത്ത് ആരെങ്കിലും തൊഴിൽ വാഗ്ദാനം ചെയ്താൽ, അങ്ങനെയൊരു തൊഴിലോ കമ്പനിയോ നിലവിലുണ്ടോ എന്നും എത്രത്തോളം സത്യസന്ധമാണ് ആ തൊഴിൽ വാഗ്ദാനമെന്നും കണ്ടുപിടിക്കുക. സമൂഹ മാധ്യമം വഴി ന്യൂസീലൻഡിൽ താമസിക്കുന്ന പരിചയക്കാരോട് ഇതിനെ കുറിച്ച് അന്വേഷിക്കുക.
∙ ഇമിഗ്രേഷൻ അഡ്വൈസർ?
ന്യൂസീലൻഡിൽ വിവിധ തരം വീസകളുണ്ട്. ഏത് വീസയാണ് അപേക്ഷകന് ഏറ്റവും അനുയോജ്യമാകുക എന്ന് കണ്ടെത്തുന്നത് മുതൽ ഇമിഗ്രേഷൻ അഡ്വൈസറുടെ സേവനം ആരംഭിക്കുന്നു. അക്രെഡിറ്റഡ് എംപ്ലോയർ വർക്ക് വീസയുമായ് ബന്ധപ്പെട്ട് തൊഴിലുടമയാണ് ആദ്യത്തെ പ്രക്രിയകൾ ചെയ്യേണ്ടത്. പിന്നീടാണ് അപേക്ഷകനിലേക്കെത്തുന്നത്. പുറത്ത് നിന്ന് ഒരു തൊഴിലാളിയെ എടുക്കുന്നതിന് തൊഴിലുടമയ്ക്ക് അക്രെഡിഷൻ ലഭിച്ചിരിക്കണം. തൊഴിലുടമയുടെ ബിസിനസ് എത്ര വർഷമായി നടക്കുന്നു, ലാഭകരമാണോ തുടങ്ങിയ കാര്യങ്ങൾ അക്രെഡിഷന്റെ ഭാഗമായ് നടക്കുന്നു. അക്രെഡിഷന് രണ്ട് വർഷത്തെ സാധുതയാണുള്ളത്. ഈ കാലയളവിൽ തൊഴിലുടമയ്ക്ക് പുറത്തു നിന്നും തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്യാം. രാജ്യത്തിനകത്ത് നിന്നും തൊഴിലാളിയെ ലഭിക്കുന്നില്ലെന്ന് കാണിക്കുന്ന തെളിവുകളും രേഖകളും തൊഴിലുടമ ഇമിഗ്രേഷന് സമർപ്പിക്കണം.
∙ ന്യൂസീലൻഡിൽ കുടിയേറ്റം കൂടിയിട്ടുണ്ടോ?
രാജ്യത്ത് വിദഗ്ധ തൊഴിലാഴികളുടെ കുറവുണ്ട്. ടീച്ചർ, നഴ്സ്, ഡോക്ടേഴ്സ്, ഫിസിയോതെറാപ്പി, സിവിൽ, ഐടി, തുടങ്ങിയ വിദഗ്ധ തൊഴിൽ മേഖലയ്ക്ക് പ്രാധാന്യമുണ്ട്. ഇലക്ട്രീഷൻസ്, പ്ലംബേഴ്സ് തുടങ്ങിയവയക്ക് എപ്പോഴും ഡിമാൻഡുണ്ട്. രണ്ട് വർഷം ജോലി ചെയ്തതിനുശേഷം റെഡിഡൻസിക്ക് അപേക്ഷിക്കാം.
∙ ന്യൂസീലൻഡ്, യുകെ കാനഡ തുടങ്ങിയ രാജ്യങ്ങളാണ് കേരളത്തിലുള്ളവർക്കും താത്പര്യം. ടിയർ വൺ, ടിയർ ടു, തുടങ്ങി ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്തവർക്ക് മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ ന്യൂസീലൻഡിലേക്കെത്താൻ?
ആദ്യത്തേത് സ്കിൽഡ് മൈഗ്രന്റ് റസിഡൻസ് കാറ്റഗറിയാണ്. ഇതൊരു 6 പോയിന്റ് സിസ്റ്റം ആണ്. ബാച്ചിലേഴ്സിന് ഏഴ് പോയിന്റ്സാണ്. ഏത് റസിഡൻസ് അപേക്ഷിക്കാനും എംപ്ലോയർ ആപ്ലിക്കേഷൻ വേണം. മൂന്നു വർഷം ജോലി ചെയ്യുന്ന വ്യക്തിക്ക് 3 പോയിന്റ് ലഭിക്കും.
∙ വിദ്യാർഥികൾക്ക് അവർ പഠിച്ച മേഖലയിൽ തന്നെ എപ്പോഴും ജോലി ലഭിക്കണമെന്നില്ല. അതിന് എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ?
മാസ്റ്റേഴ്സ് ഡിഗ്രി കൺസ്ട്രഷനിൽ ചെയ്ത ഒരു വ്യക്തി ആ മേഖലയിലുള്ള ജോലിയായിരിക്കണം ചെയ്യേണ്ടത്.
∙ സ്കിൽഡ് മൈഗ്രന്റ് കാറ്റഗറി, സ്റ്റുഡന്റ് വീസ എന്നിവയല്ലാതെ എങ്ങനെ ഒരാൾക്ക് ന്യൂസിലൻഡിൽ എത്താം?
സന്ദർശക വീസയിൽ ന്യൂസീലൻഡിൽ വരാം. സന്ദർശക വീസയിലെത്തി തൊഴിൽ തിരയാൻ കഴിയില്ല. ഇൻവെസ്റ്റർ വീസ, പാർട്ട്ണർ വീസ, സ്പെസിഫിക് പർപ്പസ് വീസ, തുടങ്ങിയ വീസകളുമുണ്ട്.
∙ ഇമിഗ്രേഷൻ അഡ്വൈസറുടെ ആവശ്യകത?
ഇമിഗ്രേഷൻ പ്രക്രിയ വ്യത്യസ്തമാണ്. അപേക്ഷയിലെ ക്യത്യത പ്രധാനമാണ്. ഒരു അപേക്ഷ മൂന്ന് മുതൽ ആറ് മായം വരെയും മറ്റൊന്ന് ഒരു വർഷം വരെയും നീണ്ട് പോകാം. സ്റ്റാഡൻഡേർഡ് അപ്പ്ഡേറ്റഡ് പരിശോധനകൾ നടത്താറുണ്ട്. ആപ്ലിക്കേഷൻ ഫയൽ ചെയ്തതിനുശേഷം എത്ര താമസം ഉണ്ടെന്ന് നമ്മൾ പറയാറുണ്ട്. ആപ്ലിക്കേഷൻ ലോഗ് ചെയ്യുന്ന സമയം തൊട്ട് പ്രോസസ് ചെയ്യുന്ന സമയം വരെ അതിനെകുറിച്ചുള്ള അപ്ഡേറ്റ് നൽകാറുണ്ട്.
∙ ലിനിയുടെ കസ്റ്റമേഴ്സ് കൂടുതലും മലയാളികൾ ആണോ ?
മലയാളികൾ ഉണ്ട്. യുകെ, സൗത്ത് ആഫ്രിക്ക, നോർത്ത് ഇന്ത്യ എന്നിവടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഇന്ത്യയിൽ നിന്നു വരുന്ന മൈഗ്രേഷൻസ് കൂടുതലും നഴ്സസ്, ഹെൽത്ത് കെയർ പ്രഫഷനലുകളാണ്.
∙ വീസ പ്രക്രിയകൾ എളുപ്പമാണോ?
ന്യൂസീലൻഡ് ഇമിഗ്രേഷൻ പ്രോസസുകൾ പൊതുവേ ബുദ്ധിമുട്ടേറിയതാണ്.
∙ മെഡിക്കൽ കണ്ടിഷനുള്ള വ്യക്തികളുടെ അപേക്ഷകൾ പ്രോസസ് ചെയ്യാൻ സാധിക്കുമോ?
വൃക്കയുടെ തകരാർ തുടങ്ങിയ മെഡിക്കൽ കണ്ടിഷനുകളെ കുറിച്ച് ഇമിഗ്രേഷൻ മെഡിക്കൽ ടെസ്റ്റുകൾ ചോദിക്കാൻ സാധ്യതയുണ്ട്, റിപ്പോർട്ട് അനുസരിച്ച് മാത്രമായിരിക്കും പ്രക്രിയകൾ. മെഡിക്കൽ വേവർ എന്നൊരു സാഹചര്യവുമുണ്ട്. 55 വയസ്സാണ് റസിഡൻസ് വീസ അപേക്ഷിക്കാനുള്ള പ്രായ പരിധി.