ADVERTISEMENT

ടോക്കിയോ∙  ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 6ന് ഒസാക്കയിൽ നടത്താനിരുന്ന സംഗീത പരിപാടി ആരോഗ്യപ്രശ്നങ്ങൾ മൂലം റദ്ദാക്കിയതിന് പിന്നാലെയാണ് മരണം.

ഇന്നലെയാണ് നകയാമയെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുൻ നിശ്ചയിച്ച പരിപാടിയിൽ നകയാമ ഹാജരാകാതിരുന്നതിനെ തുടർന്ന് സുഹൃത്ത് എമർജൻസി സർവീസുമായി ബന്ധപ്പെടുകയായിരുന്നു. പാരാമെഡിക്കുകൾ സ്ഥലത്തെത്തിയപ്പോഴേക്കും നകയാമ മരിച്ചിരുന്നു.

മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1980കളിലും 90കളിലും ജെ പോപ്പ് രംഗത്ത് നിറഞ്ഞുനിന്ന താരമായിരുന്നു നകയാമ. 1995 ൽ പുറത്തിറങ്ങിയ 'ലവ് ലെറ്റർ' എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 'ടോക്കിയോ വെതർ' (1997)  എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 1985ൽ 'മൈഡോ ഒസാവാഗസെ ഷിമാസു' എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ നകയാമ 22 സ്റ്റുഡിയോ ആൽബങ്ങളും എട്ട് നമ്പർ 1 സിംഗിൾസും പുറത്തിറക്കിയിട്ടുണ്ട്.

English Summary:

Japanese actress and singer Miho Nakayama found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com