സമൂഹ മാധ്യമത്തിൽ പണത്തിനും പ്രശസ്തിക്കും വേണ്ടി പിഞ്ചുകുഞ്ഞിന് വിഷം കൊടുത്തു; യുവതി പിടിയിൽ

Mail This Article
ക്വീൻസ്‌ലാൻഡ് ∙ സമൂഹ മാധ്യമം വഴി പണവും പ്രശസ്തിയും ലഭിക്കാൻ പിഞ്ചുകുഞ്ഞിന് വിഷം കൊടുത്തു യുവതി. ഒരു വയസ്സുള്ള കുഞ്ഞിന് വിഷം നൽകുകയും കുഞ്ഞിന്റെ ദുരിതത്തിലായ വിഡിയോകൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് ആളുകളിൽ നിന്നും പണം സമാഹരിച്ചതായി റിപ്പോർട്ട്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2024 ഓഗസ്റ്റ് 6 മുതൽ ഒക്ടോബർ 15 വരെ യുവതി അനധികൃത മരുന്നുകൾ കുട്ടിക്ക് നൽകി. തുടർന്ന് കുഞ്ഞിന്റെ ദുരവസ്ഥ പരസ്യപ്പെടുത്തി 37,000 ഡോളറിൽ കൂടുതൽ സമാഹരിച്ചതായാണ് റിപ്പോർട്ട്. ബ്രിസ്‌ബേൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫാണ് യുവതിയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ മെഡിക്കൽ വിദഗ്ധരുമായി പൊലീസ് സംസാരിച്ചു. യുവതിക്കെതിരെ പീഡനം, വഞ്ചന കുട്ടികളെ ചൂഷണം ചെയ്യുന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.