ADVERTISEMENT

ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്‍റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്‍റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. ബർഖ മദൻ എന്ന താരസുന്ദരിയിൽ നിന്ന്  ഗ്യാൽട്ടൻ സാംടെൻ സന്യാസിനിയിലേക്കുള്ള യാത്ര ലോകത്തെ അതിശയിപ്പിക്കുന്നതാണ്. 

മിസ് ഇന്ത്യ മത്സരവേദിയിൽ സുസ്മിത സെന്നിനോടും ഐശ്വര്യ റായിയോടും മത്സരിച്ച് ചരിത്രമുള്ള താരസുന്ദരിയാണ് ബർഖ മദൻ. അന്ന്  മിസ് ടൂറിസം ഇന്ത്യ കിരീടം ചൂടിയതോടെ ബോളിവുഡിലേക്ക് അവസരം ലഭിച്ചു. അക്ഷയ് കുമാറിനൊപ്പം 'ഖിലാഡിയോം കാ ഖിലാഡി'യിലൂടെ അരങ്ങേറ്റം. പക്ഷേ, പിന്നീട് വഴികൾ എളുപ്പമായിരുന്നില്ല.

രാം ഗോപാൽ വർമ്മയുടെ 'ഭൂത്ത്' എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടിയെങ്കിലും, മികച്ച വേഷങ്ങൾ അധികം ലഭിച്ചില്ല. ടെലിവിഷൻ പരമ്പരകളിലേക്കും ചുവടുവെച്ചു. '1857 ക്രാന്തി'യിലെ റാണി ലക്ഷ്മിഭായി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്വന്തം നിർമാണ കമ്പനി തുടങ്ങി. സിനിമകൾ നിർമിച്ചു, അഭിനയിച്ചു. പക്ഷേ മനസ്സിൽ സന്തോഷം ലഭിച്ചില്ല. അങ്ങനെയാണ് ബർഖ ആത്മീയതയുടെ പാതയിലേക്ക് തിരിയുന്നത്. ബുദ്ധമതത്തിലേക്ക് ആകൃഷ്ടയായി, ദലൈലാമയുടെ ആശയങ്ങളിൽ ആശ്വാസം കണ്ടെത്തിയ താരം സിനിമയുടെ വെള്ളിവെളിച്ചം ഉപേക്ഷിച്ചു. ടിബറ്റിലെ ഒരു ആശ്രമത്തിൽ ചേരുകയായിരുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com