സ്വകാര്യ ഭാഗത്ത് പാമ്പിന്‍റെ കടിയേറ്റ് പുളഞ്ഞ് യുവാവ്; വിഡിയോ വൈറൽ

Mail This Article
ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്. പാമ്പിനെ കയ്യിലെടുക്കുന്നതും, പാമ്പിൻ കൂട്ടിൽ കിടക്കുന്നതും, പാമ്പിനെ ചുറ്റിപ്പിടിക്കുന്നതുമൊക്കെയായുള്ള ദൃശ്യങ്ങൾ ഷോജിയുടെ സമൂഹ മാധ്യമ പേജിൽ ഒട്ടറെയുണ്ട്. പക്ഷേ ഇത്തവണ പാമ്പ് തിരിച്ചടിച്ചു! പാമ്പിനൊപ്പം വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ഷോജിയുടെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിച്ചു തൂങ്ങി.
വേദന കൊണ്ട് പുളഞ്ഞ ഷോജി പാമ്പിനെ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പാമ്പ് വിട്ടില്ല. ഒടുവിൽ ഷോജി നിലത്ത് വീണു. പാമ്പ് കാലിൽ ചുറ്റിപ്പിടിച്ചു. ഈ ദൃശ്യങ്ങൾ എല്ലാം ഷോജി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു
"പാമ്പിനെ കളിപ്പിക്കാൻ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും" എന്ന് കമന്‍റുകൾ പലരും പങ്കുവച്ചു. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പാണ് ഷോജിയെ കടിച്ചത്. ഇവയ്ക്ക് നേരിയ വിഷമേ ഉള്ളൂ എന്ന് പറയുമ്പോഴും, കടിയുടെ ദൈർഘ്യം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.
ഷോജി മനഃപൂർവ്വം ഇത് ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. സ്വന്തം നാവ് പാമ്പിന്‍റെ വായിലേക്ക് കടത്തി വയ്ക്കുന്നത് പോലുള്ള അപകടകരമായ സ്റ്റണ്ടുകൾ ഷോജി പതിവായി ചെയ്യാറുള്ളതാണ്. എന്തായാലും ഷോജിയുടെ ഈ സ്റ്റണ്ട് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.