തായ്‌വാനീസ് നടി ബാർബി ഹ്‌സു അന്തരിച്ചു

Mail This Article
ഹോങ്കോങ്ങ്∙ ചൈനീസ് സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളായ തായ്‌വാനീസ് നടി ബാർബി ഹ്‌സു 48-ാം വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. തായ്‌വാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെൻട്രൽ ന്യൂസ് ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. സഹോദരി ഡീ ഹ്‌സുവിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി മരണവിവരം പുറത്തുവിട്ടത്.
ജപ്പാനിൽ കുടുംബസമ്മേതം അവധിക്കാലം ആഘോഷിക്കുമ്പോൾ, ഫ്‌ളൂ ബാധിച്ചതിനെ തുടർന്ന് ന്യുമോണിയ വന്നതാണ് മരണകാരണം. വർഷങ്ങളായി ഹ്‌സു മോശം ആരോഗ്യസ്ഥിതിയിലായിരുന്നുവെന്ന് സഹോദരി നേരത്തെ ടെലിവിഷനിൽ പറഞ്ഞിരുന്നു. "ബിഗ് എസ്" എന്ന് പരക്കെ അറിയപ്പെടുന്ന ഹ്‌സു, 17-ാം വയസ്സിൽ 1990കളിൽ സഹോദരിക്കൊപ്പം മന്ദാപോപ് ഡ്യുവോ എസ്ഒഎസ്സിൽ ആണ് പ്രശസ്തിയിലേക്ക് ഉയർന്നത്.
2001ൽ പുറത്തിറങ്ങിയ "മെറ്റിയോർ ഗാർഡൻ" എന്ന ഐക്കോണിക് ടെലിവിഷൻ ഡ്രാമയിലെ പ്രധാന കഥാപാത്രമാണ് ഹ്‌സുവിനെ പ്രാദേശിക തലത്തിൽ പ്രശസ്തയാക്കിയത്. ചൈനീസ് വ്യവസായി വാങ് സിയോഫെയ്‌മായുള്ള 11 വർഷത്തെ വിവാഹം 2022ൽ അവസാനിച്ചതിനെ തുടർന്ന് ഹ്‌സു വിനോദ വ്യവസായത്തിൽ നിന്ന് വിരമിച്ചു. കൊറിയൻ റാപ്പർ കൂ ജുൻ-യൂപ് (Koo Jun-yup) ആണ് ഹ്‌സുവിന്റെ ഭർത്താവ്. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.