ADVERTISEMENT

ജുവസീറോ ഡോ നോർട്ടെ∙ഫാഷൻ ഇൻഫ്ലുവൻസർ ലാലെസ്ക അലക്സാണ്ടർ (28) അന്തരിച്ചു. അണ്ഡാശയ അണുബാധയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ലാലെസ്കയ്ക്ക് ട്യൂബോ-ഓവേറിയൻ ആബ്സസ് (TOA) ഉണ്ടായിരുന്നുവെന്ന് പ്രാദേശിക പത്രമായ ഒ ഗ്ലോബോ റിപ്പോർട്ട് ചെയ്തു. 

ഞായറാഴ്ച കടുത്ത വയറുവേദനയെ തുടർന്ന് ലാലെസ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കായി കരിരി റീജനൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അണുബാധ അതീവഗുരുതരമായിരുന്നുവെന്ന് ലാലെസ്കയുടെ ബന്ധു കരിസിയ ടെമോട്ടിയോ പറഞ്ഞതായി സിഎൻഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തു.

ലാലെസ്ക മാർക്കറ്റിങ് ഏജൻസിയായ അഗെൻസിയ ലാലെസ്ക അലക്സാണ്ടറിന്റെ സിഇഒയും വസ്ത്ര ബ്രാൻഡുകളായ ലാ വെസ്റ്റിയർ, ലാ ബ്രാൻഡ് ബ്രസീൽ എന്നിവയുടെ നേതൃത്വം വഹിച്ചിരുന്ന വ്യക്തിയുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 26,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

English Summary:

Fashion Influencer Dies at 28 from Septic Shock

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com