ഇതിലും വലിയ അബദ്ധം സ്വപ്നങ്ങളിൽ മാത്രം: മിഠായിയാണെന്ന് കരുതി പടക്കം വായിലിട്ടു, യുവതിക്ക് പരുക്ക്

Mail This Article
ഷാങ്ഹായ് ∙ മിഠായിയാണെന്ന് തെറ്റിദ്ധരിച്ച് പടക്കം വായിലിട്ട് യുവതി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു സ്വദേശിയായ വു എന്ന യുവതിയ്ക്കാണ് ഇത്തരത്തിലൊരു അബദ്ധം പറ്റിയത്. പാൽ മിഠായിയാണെന്ന് തെറ്റിദ്ധരിച്ച് പടക്കം വായിലിട്ട യുവതിക്ക് പരുക്കേറ്റു. യുവതി തന്നെയാണ് തന്റെ വേദനാജനകമായ അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഷുവാങ് പാവോ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം പടക്കത്തിന്റെ പാക്കേജിങ് ചൈനയിലെ പാൽ മിഠായികളുടേ പാക്കേജിങ്ങിനോട് സമാനമാണ്. "സ്മാഷ് പടക്കം" എന്നറിയപ്പെടുന്ന ഷുവാങ് പാവോ തീകൊളുത്താതെ തന്നെ പൊട്ടുന്ന പടക്കങ്ങളാണ്.
സഹോദരൻ വാങ്ങി കൊണ്ടുവന്ന ഷുവാങ് പാവോ യുവതി മിഠായി ആണെന്ന് തെറ്റിദ്ധരിക്കുകയും ടിവി കാണുന്നതിനിടെ കഴിക്കുകയുമായിരുന്നു. തുടർന്ന് വായിലിരുന്ന് പടക്കം പൊട്ടി ഗുരുതര പരുക്കേൽക്കുയായിരുന്നു.
പടക്കത്തിന്റെ ഫോട്ടോ ഉൾപ്പെടെ വു തന്റെ അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. തുടർന്ന് പടക്കത്തിന്റെ പാക്കേജിങ്ങിനെതിരെ സമൂഹമാധ്യമത്തിൽ വിമര്‍ശനം ഉയര്‍ന്നു.