ബിസിനസ് യാത്രക്കിടെ വ്യവസായിയെ കാണാതായി; അന്വേഷണം ഊർജിതം

Mail This Article
നെയ്റോബി ∙ കെനിയയിലെ നെയ്റോബിയിൽ സ്കോട്ടിഷ് വ്യവസായിയെ കാണാതായതായി റിപ്പോർട്ട്. ക്രെഡിറ്റ് സ്കോറിങ് സ്ഥാപനമായ ഫിക്കോയിലെ സീനിയർ ഡയറക്ടറായ കാംപ്ബെൽ സ്കോട്ടിനെയാണ് (58) ആണ് കാണാതായത്. ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ പങ്കെടുക്കാനുള്ള ബിസിനസ് യാത്രയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സ്കോട്ട് ഹോട്ടൽ മുറിയിൽ പ്രവേശിച്ചത്. എന്നാൽ ഒരു മണിക്കൂറിനുശേഷം അദ്ദേഹം പുറത്തുപോയി. ഹോട്ടൽ ജീവനക്കാരോട് സൗഹൃദം പുലർത്തി പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വൈകിട്ട് 4 മണിയോടെ തിരിച്ചെത്തുകയും ഹോട്ടൽ ജീവനക്കാരോട് സംസാരിച്ച ശേഷം മുറിയിലേക്ക് പോകുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ 11.15 ഓടെ അദ്ദേഹം വീണ്ടും പുറത്തേക്ക് പോയി. ജെറ്റ് ലാഗ് ഒഴിവാക്കാൻ നടക്കാൻ പോയതാണെന്ന് സഹപ്രവർത്തകർ കരുതി. എന്നാൽ വൈകിട്ട് 6 മണിക്ക് സഹപ്രവർത്തകന് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. 7 മണിയോടെ ഹോട്ടൽ മാനേജ്മെന്റിനെ വിവരമറിയിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സമീപത്തുള്ള ബാറുകളും ഹോട്ടലുകളും പരിശോധിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കെനിയയിലെ സ്പെഷ്യലിസ്റ്റ് ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് കേസിൽ ഇടപെട്ടിട്ടുണ്ട്, കൂടാതെ സ്കോട്ടിന്റെ കോൾ റെക്കോർഡുകൾ പരിശോധിക്കുന്നതിനായി ഇന്റർപോൾ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.