ADVERTISEMENT

റബാത്ത് ∙ മൊറോക്കൊയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 5 പിഞ്ചു കുട്ടികൾ മരിച്ചു.  പ്ലഗില്‍ കുത്തിയിരുന്ന ചാര്‍ജര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്  കാരണമെന്ന് മൊറോക്കൊന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

തലസ്ഥാന നഗരിയായ റബാത്തിനോട് ചേര്‍ന്നുള്ള ടെമാര നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.  മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. അപ്പാർട്ട്മെന്റിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഓടിയെത്തിയ പരിസരവാസികളായ യുവാക്കള്‍ക്ക് ഫ്‌ളാറ്റില്‍ കുടുങ്ങിയ വൃദ്ധനെ രക്ഷിക്കാൻ കഴിഞ്ഞു. 

സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ഉടൻ എത്തി തീ  പടര്‍ന്നുപിടിക്കുന്നതിനു മുൻപായി നിയന്ത്രണവിധേയമാക്കി. തീപിടിത്തവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉത്തരവാദികളായവരെയും കണ്ടെത്താനായി പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങി. 

English Summary:

Mobile charger causes fire, killing 5 childrens in Morocco. Incident happened in an Appartment in Temara near Rabath.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com