ADVERTISEMENT

ലിസ്മോർ ∙ ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോളിങ് ട്രോഫിക്കും ഈസി ഹോം ലോൺസ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാർഡ് ടെന്നിസ് ബോൾ ക്രിക്കറ്റ്  ടൂർണമെന്ന്റിന് മാർച്ച് 30-ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവൽ സ്റ്റേഡിയത്തിൽ തുടക്കമാകും.  

അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ടൂർണമന്റിന്റെ പ്രത്യേകത ലിസ്‌മോറിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് മലയാളി ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി റോയല്‍സ്, പോര്‍ട്ട് മക്വയര്‍ വാരിയേഴ്‌സ്, കോഫ്‌സ് ഹാർബർ സ്‌ട്രൈക്കേഴ്‌സ്, ട്വീഡ് ടസ്‌ക്കേഴ്‌സ് തുടങ്ങിയ ടീമുകൾ കിരീടത്തിന് വേണ്ടി പോരടിക്കും.

ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാൻ “കൈപ്പുണ്യം” ഒരുക്കുന്ന കേരളീയ വിഭവങ്ങൾ സ്റ്റേഡിയത്തിൽ ലഭ്യമാക്കും. കേരളത്തിന്റെ സവിശേഷ രുചികൾ ആസ്വദിക്കാനും മികച്ച മത്സരങ്ങൾ നേരിൽ കാണാനും ഇന്ത്യൻ  ക്രിക്കറ്റ് ആരാധകർ  ലിസ്‌മോറിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘടകരായ ലിസ്മോർ സ്‌ട്രൈക്കേഴ്‌സ് ഭാരവാഹികൾ.
കൂടുതൽ വിവരങ്ങൾക്ക്: ജിതിന്‍: +61 469 399 087 , തോമസ്: +61 413 898 387 ബന്ധപ്പെടാവുന്നതാണ്.

English Summary:

Lismore Cup 2025 Begins At Jim Roeder Oval On March 30.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com