ADVERTISEMENT

കോഴിക്കോട് ∙ വീസ കാലാവധി കഴിഞ്ഞു നഗരത്തിൽ തങ്ങിയ കെനിയൻ യുവതിക്കെതിരെ കസബ പൊലീസ് കേസെടുത്തു. സ്വകാര്യ ആശുപത്രിയിൽ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു എത്തിയതായിരുന്നു. കല്ലായി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയായിരുന്നു.

എമിഗ്രേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചതിൽ വീസ കാലാവധി കഴിഞ്ഞതാണെന്നും പാസ്പോർട്ട് കൈവശമില്ലാതെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. തുടർന്നു ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഷോർട്ട് സ്റ്റേഹോമിൽ താമസിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനു ശേഷം തുടർ നടപടിയെടുക്കുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary:

Kasaba police registered a case against the Kenyan woman who overstayed her visa

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com