ADVERTISEMENT

വെല്ലിങ്ടൻ∙ കിവി ഇന്ത്യൻസ് തിയറ്ററിന്റെ '13 ബേക്കർ സ്ട്രീറ്റ്' നാടകം ക്രൈസ്റ്റ്ചർച്ചിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 8ന് ബ്ലാക്ക് ബോക്സ് തിയറ്ററിൽ അവതരിപ്പിച്ച നാടകം മലയാളികൾക്ക് അപൂർവ ദൃശ്യാനുഭവമായി. ക്രൈസ്റ്റ്ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഒരു മുഴുനീള മലയാള നാടകമാണിത്. അഗത ക്രിസ്റ്റിയുടെ എൻഡ്‌ലെസ് നൈറ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള നാടകം മികച്ച പ്രതികരണം നേടി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കിവി ഇന്ത്യൻസ് ക്ലബിലെ അംഗങ്ങൾ മാസങ്ങളായി ഈ നാടകത്തിന്റെ വിജയത്തിനായി പരിശ്രമിച്ചിരുന്നു. കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായിരുന്നു നാടകത്തിന്റെ വിജയം. കിവി ഇന്ത്യൻസ് തിയറ്ററിന്റെ ഒമ്പതാമത്തെ പ്രോജക്ടായ '13 ബേക്കർ സ്ട്രീറ്റ്' കലാപ്രേമികൾക്ക് പുതിയ അനുഭവമായി. വിഷ്ണു ശ്രീകുമാറാണ് നാടകം സംവിധാനം ചെയ്തത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പ്രധാന കഥാപാത്രങ്ങൾ: ട്വിങ്കിൾ ആന്റണി, റീൻ സൈമൺ, ശ്യാം ദേവ്, ജിബി ഐസക്, രാഖി അനീഷ്, ജൂനീഷ് പോൾ, ഗോഡ്വിൻ ജോസ്, അഗസ്റ്റിൻ അക്കര, ഫിയോന വിൻസെൻ്റ്, സിയാര. സാങ്കേതിക വിഭാഗം: റൂബിൻ ലൂക്ക്, ലിസ്റ്റൻ സ്റ്റാൻലി, ഉത്തര വർമ്മ. സംഗീതം: സനൂജ് ജേക്കബ്, അരുൺ ലൈനസ്. വസ്ത്രങ്ങളും രംഗസജ്ജീകരണവും: കഥാകർസ് എൻസെഡ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്‌പോൺസർമാർ: ജനറേഷൻ ഹോംസ്, ജഗ്ഗി ഭൂപാൽ (അരിസ്റ്റോ റിയൽ എസ്റ്റേറ്റ്), സീലൻഡ് ഇമിഗ്രേഷൻ, കൃപ ഫിനാൻഷ്യൽ സൊല്യൂഷൻസ്, ആക്സോൺ കരിയേഴ്‌സ്, ഇഷ്പ്രീത് സിങ് (ഡാറ്റ് ഇൻഷുറൻസ്), എയ്‌സ്ഡ് അക്കൗണ്ടിങ്, 5 റിവർ സ്പൈസ് ബസാർ.

English Summary:

Kiwi Indians Theatre's '13 Baker Street' held in Christchurch

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com