കണ്ടുവരാം, കിമ്മിന്റെ നാട്; വിദേശസഞ്ചാരികളെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ

Mail This Article
പോങ്ങ്യാങ് ∙ ലോകമെമ്പാടും നിന്നുള്ള സഞ്ചാരികൾക്ക് ഇനി പേടി കൂടാതെ ഉത്തരകൊറിയയിൽ കാലുകുത്താം. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിനോദസഞ്ചാരികൾക്കായി കിം ജോങ് ഉൻ അതിർത്തികൾ തുറന്നു. വിദേശ സഞ്ചാരികളുടെ ചെറുസംഘം കഴിഞ്ഞയാഴ്ച രാജ്യത്തെത്തി. 2020 ജനുവരിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 2022 മുതൽ നീക്കിവരികയാണ്. എന്നാൽ ഉത്തരകൊറിയയുമായി അടുത്ത ബന്ധമുള്ള റഷ്യയിൽനിന്നുള്ള സഞ്ചാരികളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വർഷം 880 റഷ്യൻ സഞ്ചാരികൾ ഉത്തരകൊറിയ സന്ദർശിച്ചു. വിദേശനാണ്യത്തിനായി ടൂറിസത്തെ ആശ്രയിച്ചിരുന്ന രാജ്യത്തിന് കോവിഡ് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഇതിൽനിന്നു കരകയറുകയാണു ലക്ഷ്യം. കിഴക്കൻ തീരത്ത് ജൂണിൽ വൻ വിനോദസഞ്ചാരകേന്ദ്രം തുറക്കാനും ഉത്തരകൊറിയ പദ്ധതിയിടുന്നുണ്ട്.