ADVERTISEMENT

ഓഷ്യാന ∙ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ (കെ.സി.സി.ഒ.)  പ്രസിഡന്റായി ജോസ് ഏബ്രഹാം ചക്കാലപറമ്പിലും (കാന്‍ബെറ), സെക്രട്ടറിയായി ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടിയും (മെല്‍ബണ്‍), ട്രഷററായി റ്റോമി തോമസ് വടശ്ശേരികുന്നേലും (അഡലെയ്ഡ്) തിരഞ്ഞെടുക്കപ്പെട്ടു. ജിജോമോന്‍ തോമസ് കാലാത്താട്ടിൽ  സിഡ്നി (വൈസ് പ്രസിഡന്റ്), ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍ ന്യൂസീലൻഡ് (ജോയിന്റ് സെക്രട്ടറി), ലിജോ ജോസഫ് കൊണ്ടാടംപടവില്‍ ബ്രിസ്ബെയ്ന്‍ (എക്സിക്യൂട്ടീവ് മെംബര്‍), ഷിബു ജോര്‍ജ് പുത്തേട്ട് ന്യൂകാസില്‍ (എക്സിക്യൂട്ടീവ് മെംബര്‍), സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്ന്‍ (കെ.സി.ഡബ്ല്യു.എഫ്.ഒ.), റിതിന്‍ സിറിള്‍ നെടിയപ്പള്ളില്‍ ടൗണ്‍സ് വിൽ (കെ.സി.വൈ.എൽ.ഒ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

രണ്ടു വര്‍ഷമാണ് (2025-2027) പ്രവര്‍ത്തന കാലാവധി. ഓസ്ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പൂര്‍ എന്നീ മൂന്നു രാജ്യങ്ങളിലുള്ള ക്നാനായ മക്കളുടെ കൂട്ടായ്മയാണ് ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന.
പ്രസിഡന്റ് ജോസ് ഏബ്രഹാം കാന്‍ബെറ ക്നാനായ അസോസിയേഷന്‍ മുൻ  പ്രസിഡണ്ടാണ്. കരിപ്പാടം സെന്റ് മേരീസ് ക്നാനായ ഇടവകയില്‍പ്പെട്ട ജോസ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ കൈക്കാരനാണ്.

സെക്രട്ടറി ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടി കല്ലറ പുത്തന്‍പള്ളി ഇടവകാംഗമാണ്. മെല്‍ബണ്‍ ക്നാനായ കാത്തലിക് ഇടവകയുടെ പാരിഷ് കൗണ്‍സില്‍ അംഗവും മതബോധന ക്ലാസിന്റെ കോ-ഓര്‍ഡിനേറ്ററുമാണ്. ട്രഷറര്‍ റ്റോമി തോമസ് വടശ്ശേരികുന്നേല്‍ ബൈസണ്‍വാലി ഇടവകാംഗമാണ്. സൗത്ത് ഓസ്ട്രേലിയ ക്നാനായ അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.
വൈസ് പ്രസിഡന്റ് ജിജോമോന്‍ തോമസ് കാലാത്താട്ടിൽ ചാമക്കാലാ സെന്റ് ജോണ്‍സ് ക്നാനായ ഇടവകാംഗമാണ്. സിഡ്നി ക്നാനായ അസോസിയേഷന്‍ മുൻ  ജോയിന്റ് സെക്രട്ടറിയുമാണ്.

ജോയിന്റ് സെക്രട്ടറി ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍ ന്യൂസീലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ചേര്‍പ്പുങ്കല്‍ (കല്ലൂര്‍) സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകയില്‍പ്പെട്ട ഡോണ്‍ പതിപ്ലാക്കില്‍ മിഷന്‍ലീഗ്, കെസിവൈഎല്‍ ചേര്‍പ്പുങ്കല്‍ യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗമായ ലിജോ ജോസ് കൊണ്ടാടംപടവില്‍ അരീക്കര ഇടവകാംഗമാണ്. കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്സ് ഷയര്‍ ക്നാനായ യൂണിറ്റിന്‍റെ മുന്‍ സെക്രട്ടറിയുമാണ്.

എക്സിക്യൂട്ടീവ് അംഗമായ ഷിബു ജോര്‍ജ് പുത്തേട്ട് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ഇടവകാംഗമാണ്. ന്യൂകാസില്‍, അയര്‍ലന്‍ഡ്, ദുബായ് ക്നാനായ അസോസിയേഷനുകളുടെ പ്രസിഡന്റ് എന്ന നിലയില്‍ ഷിബു ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിമന്‍സ് ഫോറം പ്രസിഡവന്റായ സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ കൂടല്ലൂര്‍ ഇടവകാംഗമാണ്. റിതിന്‍ സിറിള്‍ നെടിയപ്പള്ളില്‍ ഓഷ്യാന കെസിവൈഎല്‍ സംഘടനയ്ക്ക് നേതൃത്വം നൽകും. മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ ഇടവകാംഗമാണ് റിതിന്‍.
അടുത്ത രണ്ടു വര്‍ഷത്തേക്ക് കെ.സി.സി.ഒ.യെ നയിക്കുവാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഓഷ്യാനയിലെ എല്ലാ ക്നാനായക്കാര്‍ക്കും പ്രസിഡന്റ് ജോസ് ഏബ്രഹാം ചക്കാലപറമ്പില്‍ നന്ദി രേഖപ്പെടുത്തി. എല്ലാ യൂണിറ്റുകളെയും സമഭാവനയോടെ കാണുകയും സുതാര്യവും പക്ഷപാതരഹിതവുമായ ക്നാനായപക്ഷ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട്, തനിമയും ഒരുമയും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ചുകൊണ്ട്, സമുദായത്തിന്റെ വളര്‍ച്ചയ്ക്കും യുവജനങ്ങളുടെ നന്മയ്ക്കും ഉതകുന്ന കര്‍മപരിപാടികള്‍ക്ക് രൂപം നൽകുമെന്ന് പ്രസിഡന്റ് ജോസ് ഏബ്രഹാം പറഞ്ഞു.

English Summary:

Oceania KCCO has elected a new governing body

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com