ജോഹോർ കെഎംസിസി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Mail This Article
ക്വാലാലംപൂർ ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ കെഎംസിസി ജോഹോർ സാഫ്രോൺ പാലസിൽ സംഘടിപ്പിച്ച 'ഇഫ്താർ സംഗമം-2025' ശ്രദ്ധേയമായി.
ജോഹോർ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവം തീർത്ത സംഗമത്തിൽ നിരവധി പ്രവാസികളും, പ്രവാസി മലയാളി അസോസിയേഷൻ, ജോഹോർ മലയാളി കൂട്ടായ്മ തുടങ്ങി ജോഹോറിലെ ഇതര മലയാളി സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ചടങ്ങിൽ മലേഷ്യ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ദാത്തോ ഹാജി എം.ടി.പി ശാഹുൽ ഹമീദ് ബിൻ ഹാജി എം.ടി.പി അബ്ദുൽ ഖാദിർ മുഖ്യാതിഥിയായിരുന്നു. നാഷനൽ സെക്രട്ടറി കെ.എം.ശാഹുൽ ഹമീദ്, ജോഹോർ പ്രസിഡന്റ് എ.ജി.ഹനീഫ, സെക്രട്ടറി എം.എ.റഹീം മാസ്റ്റർ, ട്രഷറർ ഫൈസൽ പാച്ചു, വൈസ് പ്രസിഡന്റ് യാസർ തുടങ്ങീ നേതാക്കൾ സംസാരിച്ചു.
ചടങ്ങിന് കെഎംസിസി ജോഹോർ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
(വാർത്ത : ആത്മേശൻ പച്ചാട്ട്)