ADVERTISEMENT

ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. മറാറ ഇറ്റാലിയൻ ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ ഡി എം എ  അംഗങ്ങളെ കൂടാതെ ഡാർവിനിലെ വിവിധ കൂട്ടായ്മകളിലെ വനിതാ അംഗങ്ങൾ പങ്കെടുത്തു. 

നോർത്തേൺ ടെറിട്ടറി അസിസ്റ്റന്റ് മന്ത്രി ലോറി സിയോ എം എൽ എ വനിതാ ദിനം ഉദ്‌ഘാടനം ചെയ്തു. അസിസ്റ്റന്റ് മന്ത്രി ഒലി കാൾസൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ജസ്റ്റിൻ ഡേവിസ് എം. എൽ. എ, ലിസ  ബയ്ലിസ്സ്, ഡി എം എ വൈസ് പ്രസിഡന്റ് ജോമോൻ ചുമ്മാർ, സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, കമ്മറ്റി അംഗം ചാരുലക്ഷ്മി ജിഷ്ണു, ഡോ. പ്രീതി തോമസ് എന്നിവർ  പ്രസംഗിച്ചു. ക്വിസ് മത്സരം, ലക്കി ഡ്രോ എന്നിവയിലൂടെ പങ്കെടുത്തവർക്ക് സമ്മാനങ്ങളും നൽകി.

സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ മുൻ നിർത്തി  സ്മൃതി നായരും ഡോ. ദേവകി മോനായിയും ക്ലാസ്സെടുത്തു. പി ആർ ഒ അമല പോൾ സ്വാഗതവും കമ്മറ്റി അംഗം ദേവു മോഹൻ നന്ദിയും പറഞ്ഞു. സാൻജോ സേവ്യർ, ബിനു മാത്യു, റോബിൻ മാത്യു, മുഹമ്മദ് സജീർ ബഷീർ, ബാബു തോമസ്സ്, സോജൻ ജോർജ്, ഡിനു ഫിലിപ്പ്, ജീജോ ജോസഫ് എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

darwin-malayali-association-celebrates-womens-day-3
English Summary:

Darwin Malayali Association celebrates Women's Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com