ADVERTISEMENT

കൊല്ലം ∙ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അനിൽ കുമാറിനെ കൊല്ലം ഏരൂരിലെ വീട്ടിൽ നിന്നുമാണ് തിരുവനന്തപുരം പേരൂർക്കട പൊലീസ് പിടികൂടിയത്. സാഹസികമായി വീട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടിച്ചത്.

കൊല്ലം ഏരൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന അനിൽ കുമാ‍‍ർ പൊലീസ് എത്തിയ വിവരമറിഞ്ഞ് വീടിന് മുകളിൽ കയറി സൺഷേഡിൽ ഒളിച്ചിരിക്കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.

ന്യൂസീലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പേരൂർക്കട സ്വദേശിനിയായ യുവതിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതി പൊലീസിന് ഏറെ നാൾ മുൻപ് ലഭിച്ചിരുന്നു. തുടർന്ന് വിവധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

malayali-arrested-for-fraud-by-promising-job-new-zealand2
അനിൽ കുമാർ

പ്രതി എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി പരാതിയുണ്ട്. അതേസമയം പേരൂർക്കട സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Kerala Police arrests Malayali for fraud by promising job in New Zealand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com