ADVERTISEMENT

ഷെൻസ്ഹെൻ ∙ വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ വാക് പോരിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു 2 വനിതാ യാത്രക്കാർ തമ്മിലടിച്ചത്. യാത്രക്കാരിൽ ഒരാൾ ശരീര ദുർഗന്ധത്തെ ചൊല്ലിയും മറ്റേയാൾ സഹയാത്രികയുടെ പെർഫ്യൂമിന്റെ മണത്തെക്കുറിച്ചുമാണ് തമ്മിലടിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 

വിമാനത്തിന്റെ വലതു ഭാഗത്ത് ഒരേ നിരയിലായിരുന്നു രണ്ട് യാത്രക്കാരും ഇരുന്നത്. കാബിൻ ക്രൂ ജീവനക്കാരും മറ്റ് പുരുഷ യാത്രക്കാരും ഇരുവരുടെയും വഴക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വാക് പോര് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് കാബിൻ ക്രൂ ജീവനക്കാരിയുടെ കയ്യിൽ  വനിതാ യാത്രക്കാരിലൊരാൾ കടിക്കുകയും മറ്റേയാൾ മാന്തി പോറലേൽപ്പിക്കുകയും ചെയ്തത്.  സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്. യാത്രക്കാരുടെ തമ്മിലടിയെ തുടർന്ന് വിമാനം 2 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

English Summary:

Cabin crew was bitten by passengers during a fight over body odour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com