വിഷു-ഈസ്‌റ്റർ ആഘോഷവുമായി സിഡ്‌നി മലയാളി കൂട്ടായ്‌മ

Mail This Article
×
സിഡ്‌നി∙ സിഡ്‌നിയിലെ മലയാളി കൂട്ടായ്‌മ വിഷു ഈസ്‌റ്റർ ആഘോഷം സംഘടിപ്പിച്ചു. പാരമ്പര്യവും ഉത്സവാഘോഷങ്ങളും വിദേശത്തും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹം, ഈ സംഗമത്തിലൂടെ ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമാണ് പങ്കുവെച്ചത്.
റൗസ്ഹില്ലിലെ സ്വകാര്യ വസതിയിലായിരുന്നു ആഘോഷങ്ങൾ നടന്നത്. വിഷുസദ്യ, ഈസ്‌റ്റർ സമ്മാനങ്ങൾ, കുട്ടികൾക്കായുള്ള വിവിധ കളികൾ, സംഗീതപരിപാടികൾ, നൃത്തം എന്നിവ സംഘടിപ്പിച്ചു. കേരള സദ്യയും കപ്പയും മീൻകറിയും, മട്ടൺ, ചിക്കൻ, ബീഫ് തുടങ്ങിയ നോൺവെജ് വിഭവങ്ങളും ക്രമീകരിച്ചിരുന്നു.

കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി. വിവിധതരം കളികൾ, പെയിന്റിങ്, സമ്മാനവിതരണം എന്നിവ കുട്ടികളുടെ മുഖത്ത് സന്തോഷം നിറച്ചു.
(വാർത്ത: സിമേഷ് പണിക്കർ)
English Summary:
Malayali community celebrates Vishu and Easter in Sydney
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.