വിദേശജോലി സ്വപ്നം കണ്ടവരെ വലയിൽ വീഴ്ത്തി; ഒടുവിൽ പിടിവീണു

Mail This Article
×
ഇരിങ്ങാലക്കുട ∙ വിദേശത്തേക്കു തൊഴിൽ വീസ വാഗ്ദാനം ചെയ്ത് ‘അഗ്‌നീറ എബ്രോഡ് എജ്യുക്കേഷനൽ ആൻഡ് ജോബ് കൺസൽറ്റൻസി’ എന്ന സ്ഥാപനത്തിന്റെ മറവിൽ പണം തട്ടിയ കേസിലെ പ്രതിയായ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ആൽവിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പിൽ സുനിൽകുമാറും (53) ഇയാളുടെ ഭാര്യ നിഷ സുനിൽകുമാറും ചേർന്നാണു തട്ടിപ്പ് നടത്തിയത്. ഏഴ് പേരിൽ നിന്നായി 29,80,000 രൂപയാണ് ഇവർ തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
English Summary:
Malayali arrested for fraud by promising work visa to go abroad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.