ബ്രിസ്‌ബേനിലെ ബിഎച്ച്എം മലയാളി കൂട്ടായ്മ കലാസന്ധ്യ സംഘടിപ്പിച്ചു

Mail This Article
×
ബ്രിസ്‌ബേൻ ∙ ബ്രിസ്‌ബേനിലെ ബിഎച്ച്എം മലയാളി കൂട്ടായ്മ കലാസന്ധ്യ സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ വർഷത്തെ കലാസന്ധ്യയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ബിഎച്ച്എം ഏർപ്പെടുത്തിയ കർഷകശ്രീ പുരസ്‌കാരമായിരുന്നു. ബ്രിസ്‌ബേനിലെ കർഷകനായ ജോജി ജോണിനാണ് ആദ്യത്തെ കർഷകശ്രീ പുരസ്‌കാരം ലഭിച്ചത്.
ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യ 2025-ൽ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചു. രഞ്ജിത്ത് ജോൺ, ടോണാ ജോർജ്, മിനു ജോർജ്, സോണി കുര്യൻ, ബിജോ ജോസ്, സ്റ്റിബി മാത്യു, ജെയ്‌സൺ തെക്കേമുറി, ടോം ജോസഫ്, ജോജി ജോൺ, ഇർവിൻ ജോസ് എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
English Summary:
BHM Kalasandhya and Karshakashri Award was held
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.