നാട്ടിലേക്ക് മടങ്ങുന്ന മാർത്തോമ്മാ ഇടവക വികാരി ഫാ. സജിൻ ബേബിക്ക് യാത്രയയപ്പ്

Mail This Article
മെൽബൺ ∙ മെൽബെൻ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ നാല് വർഷത്തെ വൈദീക ശുശ്രൂഷയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വികാരി ഫാ. സജിൻ ബേബിക്ക് ഇടവക ജനങ്ങൾ യാത്രയയപ്പ് നൽകി. ഏപ്രിൽ 27ന് ഹാംപ്ടൺ പാർക്ക്, ആർതർ റെൻ ഹാളിൽ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്നേഹ നിർഭരമായ ചടങ്ങിലാണ് ഫാ. സജിന് ഹൃദ്യമായ യാത്രയയപ്പ് നൽകി ആദരിച്ചത്. 2021 മേയ് മുതൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ഫാ. സജിൻ ബേബി ഈ കാലയളവിൽ ഇടവകയ്ക്ക് നൽകിയ ആത്മീയ നേതൃത്വം ഇടവക ജനങ്ങൾ നന്ദിയോടെ സ്മരിച്ചു.
കോശി വർഗീസിന്റെ പ്രാരംഭ പ്രാർഥനയ്ക്കുശേഷം ഇടവക ട്രസ്റ്റി സോജു ചെത്തിക്കാട്ടിന്റെ സ്വാഗത പ്രസംഗത്തോടെ യോഗ പരിപാടികൾ ആരംഭിച്ചു. ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ചാക്കോ അധ്യക്ഷനായിരുന്നു. ഇടവക സെക്രട്ടറി ഫിലിപ്പ് വർഗീസ്, ഇടവക മിഷൻ വൈസ് പ്രസിഡന്റ് ബിനു ജോർജ് , യുവജന സഖ്യം സെക്രട്ടറി ജെയ്സൺ വി. ജേക്കബ് , ഗായക സംഘത്തിന്റെ ലീഡർ ജോർജ് വർഗീസ് , സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ എബി വർഗീസ്, യങ് ഫാമിലി ഫെല്ലോഷിപ്പ് സെക്രട്ടറി ജിതിൻ രാജൻ ജോയ്സ് തുടങ്ങിയവർ സംസാരിച്ചു.

പ്രാർഥനാ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് റേച്ചൽ വർഗീസ്, മാത്യു വർഗീസ്, ജിം ചാക്കോ, അൽമായ ശുശ്രൂഷകനായ തോമസ് പൊന്നച്ചൻ, വിദ്യാർഥി മെൽവിൻ അലക്സാണ്ടർ എന്നിവർ ആശംസ നേർന്നു. ഫാ. സജിൻ ബേബി ഇമ്മാനുവേൽ ഇടവകയ്ക്ക് നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമ്മയ്ക്കായി ഇടവകയുടെ പേരിലുള്ള ഉപഹാരം ഇടവകയിലെ മുതിർന്ന അംഗമായ ചാണ്ടി ജോർജ് നൽകി. ഇടവക അക്കൗണ്ടന്റ് ഷാജി ജോൺ നന്ദി പറഞ്ഞു.
(വാർത്ത: ഫിലിപ്പ് വർഗീസ്)