ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം

Mail This Article
സിഡ്നി ∙ 2025-ലെ ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, പ്രധാനമന്ത്രി ആന്തണി ആൽബനീസ് വീണ്ടും അധികാരത്തിൽ എത്തി. ഇത് ലേബർ പാർട്ടിക്ക് തുടർച്ചയായ രണ്ടാം കാലാവധി ആണ്. തിരഞ്ഞെടുപ്പിൽ ഉയർന്ന ജീവിതച്ചെലവ്, ആരോഗ്യരംഗം, തൊഴിൽ സുരക്ഷ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു.
പ്രധാനമന്ത്രി ആന്തണി അൽബനീസ് നയിച്ച ലേബർ പാർട്ടി ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരാൻ പോകുന്നു. ലിബറൽ-നാഷനൽ കോളിഷൻ പാർട്ടിയുടെ പ്രാഥമിക വോട്ടുകൾ 30% ആയി താഴ്ന്നതോടെ, പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു.
ഇതിനിടയിൽ ബ്രിസ്‌ബേന്റെ നഗരപ്രദേശമായ ഡിക്‌സൺ സീറ്റിൽ പ്രതിപക്ഷ നേതാവായ പീറ്റർ ഡട്ടൺ പരാജയപെട്ടു. ഫെഡറലിന്റെ പ്രതിപക്ഷ നേതാവ് തന്റെ സീറ്റ് തന്നെ നഷ്ടപ്പെടുന്ന ആദ്യ സംഭവമായിരിക്കും ഇത്. ലേബർ പാർട്ടിയിലെ സ്ഥാനാർഥിയായ അലീ ഫ്രാൻസ് അദ്ദേഹത്തെ പരാജയപ്പെടുത്തി. ലിബറൽ പാർട്ടി വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടിരിക്കുന്നത്.